Wednesday, February 11, 2026
HomeTOP NEWSINDIAഇന്ത്യയെ ആക്രമിക്കാൻ ധൈര്യപ്പെടുന്നവർക്ക് ഉചിതമായ മറുപടി നൽകേണ്ടത് തന്റെ ഉത്തരവാദിത്വം: മോദിയുടെ നേതൃത്വത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നത്...

ഇന്ത്യയെ ആക്രമിക്കാൻ ധൈര്യപ്പെടുന്നവർക്ക് ഉചിതമായ മറുപടി നൽകേണ്ടത് തന്റെ ഉത്തരവാദിത്വം: മോദിയുടെ നേതൃത്വത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നത് തീർച്ചയായും സംഭവിക്കും – രാജ്‌നാഥ് സിങ്

Published on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയും പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ തിരിച്ചടിക്കുള്ള പ്രതിബദ്ധതയും പങ്കുവെച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. മോദിയുടെ നേതൃത്വത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നത് തീർച്ചയായും സംഭവിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്ന് രാജ്‌നാഥ് പറഞ്ഞു.

‘നമ്മുടെ പ്രധാനമന്ത്രിയെ നിങ്ങൾക്ക് നന്നായി അറിയാം, അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി, ദൃഢനിശ്ചയം എന്നിവ നിങ്ങൾക്ക് പരിചിതമാണ്’ അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയെ ആക്രമിക്കാൻ ധൈര്യപ്പെടുന്നവർക്ക് ഉചിതമായ മറുപടി നൽകേണ്ടത് പ്രതിരോധ മന്ത്രി എന്ന നിലയിൽ തന്റെ ഉത്തരവാദിത്വമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. സംസ്കൃതി ജാഗരൺ മഹോത്സവത്തെ അഭിസംബോധന ചെയ്‌തുകൊണ്ടാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം.

‘ഒരു രാഷ്ട്രമെന്ന നിലയിൽ, നമ്മുടെ ധീരരായ സൈനികർ ഭാരതത്തിന്റെ ഭൗതിക രൂപത്തെ എക്കാലവും സംരക്ഷിച്ചുപോന്നപ്പോൾ, മറുഭാഗത്ത് നമ്മുടെ ഋഷികളും ജ്ഞാനികളും ഭാരതത്തിൻ്റെ ആത്മീയ രൂപത്തെയാണ് സംരക്ഷിച്ചത്. ഒരിടത്ത് നമ്മുടെ സൈനികർ ‘രണഭൂമി’യിൽ പോരാടുമ്പോൾ, മറുഭാഗത്ത് നമ്മുടെ സന്യാസിമാർ ‘ജീവനഭൂമി’യിലാണ് പോരാടുന്നത്.

ഒരു പ്രതിരോധ മന്ത്രി എന്ന നിലയിൽ, സൈനികർക്കൊപ്പം രാജ്യത്തിൻ്റെ അതിർത്തികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് എൻ്റെ ഉത്തരവാദിത്തമാണ്. നമ്മുടെ രാജ്യത്തെ ആക്രമിക്കാൻ ധൈര്യപ്പെടുന്നവർക്ക് തക്കതായ മറുപടി നൽകേണ്ടതും എന്റെ ഉത്തരവാദിത്തമാണ്’ രാജ്‌നാഥ് പറഞ്ഞു.

ഇന്ത്യയുടെ ശക്തി അതിൻ്റെ സായുധ സേനയിൽ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല. സംസ്കാരത്തിലും ആത്മീയതയിലും കൂടിയാണെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this