Wednesday, February 11, 2026
HomeTOP NEWSINDIAഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ ഒരു കുട്ടിയെ വളർത്താൻ വർഷം ഏകദേശം 13 ലക്ഷം രൂപ ചെലവ്:...

ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ ഒരു കുട്ടിയെ വളർത്താൻ വർഷം ഏകദേശം 13 ലക്ഷം രൂപ ചെലവ്: സ്റ്റാർട്ട് അപ് സംരംഭകൻ പങ്കുവെച്ച പോസ്റ്റ് വൈറൽ

Published on

സ്വന്തം ആഗ്രഹങ്ങൾ ത്യജിച്ചാണെങ്കിലും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്നാഗ്രഹിക്കുന്ന മാതാപിതാക്കൾ അനവധിയാണ്. വിദ്യാഭ്യാസത്തിൻ്റെ നിലവാരം കൂടുമ്പോൾ ചെലവേറുമെന്നത് മറ്റൊരു യാഥാർഥ്യം. ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ കുട്ടികളെ വളർത്തുന്നതിന്റെ ഉയർന്ന സാമ്പത്തിക ഭാരം ചൂണ്ടിക്കാട്ടി മുംബൈ സ്വദേശിയായ അങ്കർ ഛവേരി എന്ന സ്റ്റാർട്ട് അപ് സംരംഭകൻ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഒരു കുട്ടിയെ വളർത്താൻ വർഷം ഏകദേശം 13 ലക്ഷം രൂപ ചെലവാകുമെന്നാണ് പോസ്റ്റിൽ പറയുന്നത്. വിദ്യാഭ്യാസം, പഠനേതര പ്രവർത്തനങ്ങൾ, ആരോഗ്യ സംരക്ഷണം, കുട്ടികളുടെ പരിചരണം, മറ്റ് ചെലവുകൾ എന്നിവ പരിഗണിച്ചാണ് ഈ കണക്ക്. മധ്യവർഗ കുടുംബങ്ങൾക്ക് ഈ ഉയർന്ന ചെലവുകൾ വലിയ സാമ്പത്തിക വെല്ലുവിളിയാണെന്ന് പോസ്റ്റിൽ പറയുന്നുണ്ട്.

മെട്രോ നഗരങ്ങളിലെ സ്വകാര്യ സ്‌കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നതിന് വർഷം മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെ ഫീസായി ചെലവഴിക്കേണ്ടി വരുന്നു. മത്സരാധിഷ്‌ഠിത പരീക്ഷകൾക്കായുള്ള കോച്ചിംഗ് ക്ലാസുകൾ, ട്യൂഷനുകൾ എന്നിവയ്ക്ക് ഒന്ന് മുതൽ 2 ലക്ഷം രൂപ വരെ ആവശ്യമായി വന്നേക്കാം.

കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി മെഡിക്കൽ ഇൻഷുറൻസിന് ഏകദേശം 50,000 രൂപ മാറ്റി വെക്കേണ്ടിവന്നേക്കാം. ഇതിനു പുറമെ, നൃത്തം, സംഗീതം, കായിക വിനോദങ്ങൾ തുടങ്ങിയ പഠനേതര പ്രവർത്തനങ്ങൾക്ക് ഒന്ന് മുതൽ 2 ലക്ഷം രൂപ വരെ വേണ്ടിവരുന്നു. കുട്ടികളുടെ വസ്ത്രങ്ങൾ, യാത്രകൾ, വിനോദ പരിപാടികൾ, മറ്റ് ദൈനംദിന ആവശ്യങ്ങൾ എന്നിവയ്ക്കും ഗണ്യമായ തുക ചെലവഴിക്കേണ്ടി വരും. പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

മെട്രോ നഗരങ്ങളിൽ കുട്ടികളെ വളർത്തുന്നതിൻ്റെ യാഥാർത്ഥ്യം കണക്കുകൾ പ്രതിഫലിപ്പിക്കുന്നുവെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. ‘മുംബൈ പോലുള്ള നഗരങ്ങളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ജീവിതവും ഉറപ്പാക്കാൻ ഇത്രയും ചെലവ് വേണ്ടിവരുമെന്നും ചിലർ പ്രതികരിച്ചു. ജീവിതശൈലിയും നഗര-ഗ്രാമ വ്യത്യാസങ്ങളും അനുസരിച്ച് കുറഞ്ഞ ചെലവിൽ കുട്ടികളെ വളർത്താൻ കഴിയുമെന്നും ചിലർ പ്രതികരിച്ചു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this