Wednesday, February 11, 2026
HomeFEATUREDഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ല,ഇത്തവണ മത്സരിക്കാൻ പറ്റാത്ത നിരാശയിലാണ് ഈ പറയുന്നതെന്ന് മാധ്യമങ്ങൾ വ്യാഖ്യാനിച്ചാൽ അതിൽ...

ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ല,ഇത്തവണ മത്സരിക്കാൻ പറ്റാത്ത നിരാശയിലാണ് ഈ പറയുന്നതെന്ന് മാധ്യമങ്ങൾ വ്യാഖ്യാനിച്ചാൽ അതിൽ പരാതിയുമില്ല:ഇ.പി.ജയരാജൻ

Published on

ഇപ്പോൾ മാത്രമല്ല ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് മന്ത്രി ഇ.പി.ജയരാജൻ. തന്റെ നിലപാട് പാർട്ടി അംഗീകരിക്കുമെന്ന് കരുതുന്നുവെന്നും ഇ.പി.ജയരാജൻ പറഞ്ഞു. പാർട്ടി പറഞ്ഞാലും മത്സരിക്കില്ലെന്നും ബുദ്ധിമുട്ട് പാർട്ടിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഇത്തവണ മത്സരിക്കാൻ പറ്റാത്ത നിരാശയിലാണ് ഈ പറയുന്നതെന്ന് മാധ്യമങ്ങൾ വ്യാഖ്യാനിച്ചാൽ തനിക്ക് അതിൽ പരാതിയില്ലെന്ന് ഇ.പി ജയരാജൻ പറഞ്ഞു. ‘ഞാൻ ആരെയും ഭയപ്പെടാതെ എന്റെ കാര്യം പറയുകയാണ്. മട്ടന്നൂരും കല്യാശ്ശേരിയിലും മത്സരിക്കണമെന്ന് ആളുകൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മൂന്ന് ടേം എംഎൽഎആയി ഒരിക്കൽ മന്ത്രി ആയി. ഇനി ഈ രംഗത്ത് ഇല്ല. മുഖ്യമന്ത്രി പിണറായിയുടെ അടുത്തെത്താനൊന്നും ഞങ്ങൾക്ക് കഴിയില്ല. അദ്ദേഹം പ്രത്യേക കഴിവും ഊർജവും ഉള്ള ഒരു മഹാ മനുഷ്യനാണ്. അദ്ദേഹത്തിന് അടുത്തെത്താൻ സാധിച്ചാൽ ഞാൻ പുണ്യവാനായി തീരും. അതിന് കഴിയുന്നില്ലല്ലോ എന്നതാണ് എന്റെ ദുഖം’- ഇ.പി.ജയരാജൻ പറഞ്ഞു

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this