Wednesday, February 11, 2026
HomeLATEST NEWSആയത്തുള്ള അലി ഖമീനി ആധുനികകാലത്തെ ഹിറ്റ്ലർ: ഖമീനി ജീവിച്ചിരിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി

ആയത്തുള്ള അലി ഖമീനി ആധുനികകാലത്തെ ഹിറ്റ്ലർ: ഖമീനി ജീവിച്ചിരിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി

Published on

ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ ഇല്ലാതാക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഖമീനി ജീവിച്ചിരിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കാറ്റ്സ് വ്യാഴാഴ്ച പ്രസ്താവിച്ചു. ഇറാന്റെ മിസൈൽ ആക്രമണത്തിൽ ടെൽ അവീവിന് സമീപത്തെ ആശുപത്രിയ്ക്ക് കേടുപാട് സംഭവിക്കുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതിനെ തുടർന്നായിരുന്നു കാറ്റ്സിൻ്റെ പ്രതികരണം. ആധുനികകാലത്തെ ഹിറ്റ്ലറാണ് ഖമീനിയെന്നും കാറ്റസ് വിശേഷിപ്പിച്ചു. ഇസ്രയേലിന്റെ നാശമാണ് ഖമീനി ലക്ഷ്യമിടുന്നതെന്നും എന്നാൽ ഇറാനെ നയിക്കുന്ന ഖമീനിയെ പോലൊരു ഏകാധിപതിയുടെ ആ ലക്ഷ്യമോ ഇസ്രയേലിനുനേർക്കുള്ള ആക്രമണങ്ങൾ തുടരുന്നതോ അനുവദിക്കാനാകില്ലെന്നും കാറ്റ്സ് വ്യക്തമാക്കി.

ഖമീനിയെ കണ്ടെത്താനും ഇല്ലാതാക്കാനും ഇസ്രയേൽ പ്രതിരോധസേന (ഐഡിഎഫ്) പര്യാപ്‌തമാണെന്നും കാറ്റ്സ് പറഞ്ഞു. ലഭ്യമായ എല്ലാ സ്രോതസ്സുകളും ഉപയോഗപ്പെടുത്തി, സ്വന്തം ജനതയുടെ സുരക്ഷ പോലും അവഗണിച്ചുകൊണ്ടാണ് ഖമീനി ഇസ്രയേലിനെതിരെ നീങ്ങുന്നത്. ഇസ്രയേലിലെ ആശുപത്രികളും ജനവാസക്കെട്ടിടങ്ങളും ലക്ഷ്യമിടാൻ ഖമീനി തന്നെയാണ് നിർദേശം നൽകിയിരിക്കുന്നത്, ഇസ്രയേലിനെ ഇല്ലാതാക്കുകയാണ് ഖമീനിയുടെ ഉദ്ദേശ്യം, കാറ്റ്സ് പറഞ്ഞു.

ഇറാനിലെ തന്ത്രപ്രധാനകേന്ദ്രങ്ങൾക്ക് നേരേയുള്ള ആക്രമണം ശക്തിപ്പെടുത്താൻ താനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സൈന്യത്തിന് നിർദേശം നൽകിയതായും ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ആയത്തുള്ള അലി ഖമീനിയുടെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനും ഇസ്രയേൽ നേരിടുന്ന ഭീഷണികൾ ഒഴിവാക്കാനും ഇറാന്റെ തന്ത്രപ്രധാനകേന്ദ്രങ്ങളിൽ ആക്രമണം ശക്തമാക്കാൻ ഇസ്രയേൽ പ്രതിരോധസേനയ്ക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

വ്യാഴാഴ്ച്‌ചയാണ് ബീർഷേവയിലെ സൊറോക്ക മെഡിക്കൽ സെൻ്ററിന് നേരേ ഇറാന്റെ മിസൈൽ ആക്രമണമുണ്ടായത്. ഇറാൻ്റെ ആക്രമണത്തിൽ വ്യാഴാഴ്ച മാത്രം 65-ഓളം പേർക്ക് പരിക്കേറ്റതായി ഇസ്രയേൽ അധികൃതർ പറഞ്ഞു. എന്നാൽ, ആശുപത്രി ആയിരുന്നില്ല ഇതിനുസമീപത്തെ ഇസ്രയേൽ പ്രതിരോധസേനയുടെ നിയന്ത്രണത്തിലുള്ള ടെക്നോളജി പാർക്കായിരുന്നു ഇറാന്റെ പ്രധാനലക്ഷ്യമെന്ന് ഇറാൻ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ടെൽ അവീവിന് സമീപവും വ്യാഴാഴ്ച ഇസ്രയേലിന്റെ മിസൈലുകൾ പതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

അതിനിടെ, ഇറാനിലെ അറാക് ആണവകേന്ദ്രത്തിന് നേരേ ഇസ്രയേലും കനത്ത ആക്രമണം നടത്തി. ബുധനാഴ്‌ച രാത്രി തങ്ങളുടെ പോർവിമാനങ്ങൾ ഉപയോഗിച്ചാണ് തെക്കുപടിഞ്ഞാറൻ ടെഹ്‌റാനിലെ ആണവകേന്ദ്രം തകർത്തതെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ആക്രമണത്തിന് മുൻപ് പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ആണവകേന്ദ്രത്തിന് നേരേ ശക്തമായ ആക്രമണമുണ്ടായത്. എന്നാൽ, ഇസ്രയേൽ ആക്രമണത്തിൽ ആണവകേന്ദ്രത്തിന് കാര്യമായ തകരാറുണ്ടായില്ലെന്നും പ്രദേശത്ത് ആണവവികിരണമില്ലെന്നുമാണ് ഇറാൻ്റെ അവകാശവാദം. നതാൻസിലെ യുറേനിയം സമ്പുഷ്‌ടീകരണകേന്ദ്രത്തിന് നേരേ വ്യാഴാഴ്ചയും ഇസ്രയേൽ ആക്രമണമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this