ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ വി വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തില്‍പെട്ടു. ആലപ്പുഴ കായംകുളം കൊറ്റുകുളങ്ങരയ്ക്ക് സമീപം ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

വി വേണു ഉള്‍പ്പെടെ ഏഴു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കുടുംബം. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

കൊച്ചിയിൽ ബിനാലെ കണ്ടതിന് ശേഷം കുടുംബവുമൊത്ത് മടങ്ങവെയാണ് അപകടം സംഭവിച്ചത്. പൊറ്റംകുളങ്ങരയിൽ വച്ചായിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റവരെ തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അപകടത്തില്‍ വേണുവിന്റെ മൂക്കിനും വയറിനും പരുക്കുണ്ട്. ആന്തരിക രക്തസ്രാവമുണ്ടെന്നുമാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

വേണുവിനെ കൂടാതെ, ഭാര്യ ശാരദ, മകന്‍ ശബരി, ഡ്രൈവര്‍ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.



