Saturday, August 22, 2026
HomeFEATUREDആംബുലന്‍സ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍, കോവിഡ് ബാധിതയായ വീട്ടമ്മ മരിച്ചു

ആംബുലന്‍സ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍, കോവിഡ് ബാധിതയായ വീട്ടമ്മ മരിച്ചു

Published on

ആംബുലന്‍സ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍, കോവിഡ് ബാധിതയായ വീട്ടമ്മ മരിച്ചു. ദേശീയപാതയില്‍ എരമല്ലൂരിനു സമീപം ആണ് അപകടം നടന്നത് മകനും മരുമകളും ഉള്‍പ്പെടെ 3 പേര്‍ക്കു പരുക്കേറ്റു. കൊല്ലം തിരുമുല്ലവാരം പുന്നത്തല നഗര്‍-111 ശ്രീവൈകുണ്ഠത്തില്‍ പരേതനായ പി.സി.പൊന്നപ്പന്‍ പിള്ളയുടെ ഭാര്യ ഷീല വി.പിള്ള (66) ആണു മരിച്ചത്. ഷീലയുടെ മകന്‍ ഡോ. മഞ്ജുനാഥ് (36), ഭാര്യ ഡോ.ദേവിക ഗോപന്‍ (31), ആംബുലന്‍സ് ഡ്രൈവര്‍ കൊല്ലം കണ്ണനല്ലൂര്‍ മഞ്ജുവിലാസത്തില്‍ കെ.സന്തോഷ് (34) എന്നിവര്‍ക്കാണു പരുക്കേറ്റത്.

വൃക്കരോഗിയായിരുന്ന ഷീലയ്ക്ക് കഴിഞ്ഞ ദിവസം ക്ഷീണം കൂടിയതോടെ കൊല്ലത്തെ എന്‍എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണു കോവിഡ് സ്ഥിരീകരിച്ചത്. സഹകരണ ആശുപത്രിയുടെ ആംബുലന്‍സില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുംപോകും വഴിയാണ് അപകടം സംഭവിച്ചത്. അപകടസ്ഥലത്തു നിന്ന് ആദ്യം തുറവൂര്‍ ഗവ.ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്നു കൊച്ചിയിലെ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് ഷീല മരിച്ചു. പരുക്കേറ്റ മൂവരെയും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഡ്രൈവര്‍ സന്തോഷിന്റെ നില ഗുരുതരമാണ്.

Latest articles

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു. 20 വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞത്....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

More like this

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

‘പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിക്കുന്നതിനെ കുറിച്ച് ഒരു വാക്കുപോലും ബജറ്റിൽ ഇല്ല’ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ

ബജറ്റ് ചർച്ചയിൽ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ.ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല. ഞങ്ങൾക്ക് കൃത്യമായ...