Saturday, August 22, 2026
HomeFEATUREDഅഴിമതികളുടെ വിളനിലമായി ഏഴുവർഷങ്ങൾ കൊണ്ട് പിണറായി വിജയൻ കേരളത്തെ മാറ്റിയിരിക്കുകയാണ്, ഖജനാവിൽ നിന്ന് കട്ടെടുത്ത ഓരോ...

അഴിമതികളുടെ വിളനിലമായി ഏഴുവർഷങ്ങൾ കൊണ്ട് പിണറായി വിജയൻ കേരളത്തെ മാറ്റിയിരിക്കുകയാണ്, ഖജനാവിൽ നിന്ന് കട്ടെടുത്ത ഓരോ രൂപയ്ക്കും കണക്ക് പറയിച്ചിരിക്കും; കെ സുധാകരൻ

Published on

സകല അഴിമതികളിലും പിണറായി വിജയനെ ന്യായീകരിക്കാൻ വിധിക്കപ്പെട്ട സിപിഐഎം അടിമകളുടെ മുഖത്തേറ്റ അടിയാണ് എ ഐ ക്യാമറ അഴിമതിയിൽ കോടതിയിൽ നിന്നുണ്ടായ പരാമർശങ്ങളെന്ന് കെ സുധാകരൻ. ഈ ജനതയ്ക്ക് കാവലായി ഇമ ചിമ്മാതെ പ്രതിപക്ഷം ഇവിടെയുണ്ട്. പിണറായി വിജയൻ ഖജനാവിൽ നിന്ന് കട്ടെടുത്ത ഓരോ രൂപയ്ക്കും ഞങ്ങൾ കണക്ക് പറയിച്ചിരിക്കുമെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

കെ സുധാകരൻറെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;-

സകല അഴിമതികളിലും പിണറായി വിജയനെ ന്യായീകരിക്കാൻ വിധിക്കപ്പെട്ട സി.പി.എം അടിമകളുടെ മുഖത്തേറ്റ അടിയാണ് എ ഐ ക്യാമറ അഴിമതിയിൽ ഇന്ന് കോടതിയിൽ നിന്നുണ്ടായ പരാമർശങ്ങൾ .
അഴിമതി ആരോപണത്തിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ജനപക്ഷത്തു നിന്നുകൊണ്ട് പ്രതിപക്ഷമാണ് ഈ അഴിമതി കൈയ്യോടെ പിടിച്ചതെന്നും കോടതിക്ക് മനസ്സിലായിട്ടുണ്ട്.
അഴിമതികളുടെ വിളനിലമായി ഏഴുവർഷങ്ങൾ കൊണ്ട് പിണറായി വിജയൻ കേരളത്തെ മാറ്റിയിരിക്കുകയാണ്. ഈ അഴിമതിയും അന്വേഷിച്ചാൽ പിണറായി വിജയനിലും കുടുംബത്തിലും ചെന്ന് നിൽക്കാൻ തന്നെയാണ് സാധ്യത.

കുടുംബത്തോടെ ഖജനാവ് കട്ടുമുടിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് കേരള മുഖ്യമന്ത്രി .
ഈ ജനതയ്ക്ക് കാവലായി ഇമ ചിമ്മാതെ പ്രതിപക്ഷം ഇവിടെയുണ്ട്. പിണറായി വിജയൻ ഖജനാവിൽ നിന്ന് കട്ടെടുത്ത ഓരോ രൂപയ്ക്കും ഞങ്ങൾ കണക്ക് പറയിച്ചിരിക്കും.

Latest articles

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു. 20 വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞത്....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

More like this

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

‘പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിക്കുന്നതിനെ കുറിച്ച് ഒരു വാക്കുപോലും ബജറ്റിൽ ഇല്ല’ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ

ബജറ്റ് ചർച്ചയിൽ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ.ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല. ഞങ്ങൾക്ക് കൃത്യമായ...