Saturday, August 22, 2026
HomeFEATUREDഅറയാഞ്ഞിലി മണ്ണിൽ ഭീതി വിതച്ച് ഒരാഴ്ചയായി ...

അറയാഞ്ഞിലി മണ്ണിൽ ഭീതി വിതച്ച് ഒരാഴ്ചയായി പുലിയുടെ വിളയാട്ടം; സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് വനം വകുപ്പ്, രോക്ഷാകുലരായി നാട്ടുകാർ

Published on

പത്തനംതിട്ട ഇടകടത്തി അറയാഞ്ഞിലി മണ്ണിൽ നാട്ടിലിറങ്ങിയ പുലിയുടെ ഭീകര വിളയാട്ടം. പകൽ പോലും പുറത്തിറങ്ങാനാകാതെ നാട്ടുകാർ. മുതിർന്നവർക്ക് ജോലിക്ക് പോകാനും കുട്ടികൾക്ക് സ്കൂളിൽ പോകാനും കഴിയുന്നില്ല. കഴിഞ്ഞ ദിവസം ടാപിംഗിന് റബ്ബർ തോട്ടത്തിലിറങ്ങിയ സി പി എം ലോക്കൽ സെക്രട്ടറി കൂടിയായ അനിൽകുമാർ മ്ലാവിനെ ഓടിച്ച് വരുന്ന പുലിയെ കണ്ട് മരത്തിൽ കയറി രക്ഷപെടുകയായിരുന്നു. ഒരു മണിക്കൂറോളം മരത്തിന് മുകളിലിരുന്ന അനിൽകുമാർ പുലി പോയെന്ന് ഉറപ്പ് വരുത്തിയാണ് താഴെ ഇറങ്ങി ടാപിംഗ് നടത്താതെ തിരികെ വീട്ടിലേക്ക് പോയത്.

ഒരാഴ്ചയായി നാട്ടുകാർ ഭീതിയിലാണ്. നിരന്തരമായി വളർത്ത് മൃഗങ്ങളെ ആക്രമിക്കുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കായിരിക്കുകയാണ്. രാജു വരയാത്തിന്റെ മൂന്ന് പട്ടികളെ പുലി പിടിച്ചു കൊണ്ട് പോയി. സൈജു തലപ്പാറയുടെ കെട്ടിയിട്ടിരുന്ന ആടിനെ കൊന്നു ഭാഗീകമായി തിന്നു . കയറിൽ കെട്ടിയിട്ടിരുന്നത് കൊണ്ട് പുലിക്ക് കൊണ്ട് പോകാൻ സാധിച്ചില്ല.സൈജുവിന്റെ തന്നെ മൂന്ന് പട്ടികളെയും പുലി പിടിച്ചു കൊണ്ട് പോയി. തങ്ങളുടെ പറമ്പിലൂടെ മ്ലാവിനെ ഓടിച്ച് കൊണ്ട് പോകുന്ന പുലിയെ കരിന്തകരയ്ക്കൽ മനോജും അനുജൻ രാജീവും ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നിന് നേരിട്ട് കണ്ടതാണെന്ന് മനോജിന്റെ ഭാര്യ ജയിൻ പറഞ്ഞു. കുട്ടികളുമായി പകൽ പോലും വീട്ടിന് പുറത്തിറങ്ങാനാവാതെ ഭയന്നാണ് ജീവിക്കുന്നതെന്ന് വീട്ടമ്മയായ ജയിൻ പറഞ്ഞു.

പത്തനംതിട്ട ജില്ലയിൽ ശബരിമല വനത്തോട് ചേർന്നുള്ള പ്രദേശമാണ് ഇടകടത്തി അറയാഞ്ഞിലി മണ്ണ്. മനുഷ്യനെ പുലി പിടിച്ച് വലിയ വാർത്തയായാലെ അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകൂവെന്ന് ജയിൻ പരാതിപ്പെട്ടു. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലി തന്നെയാണ് വളർത്ത് മൃഗങ്ങളെ ആക്രമിക്കുന്നതെന്ന് ഉറപ്പ് വരുത്തിയാലെ പുലിയെ കെണി വച്ച് പിടിക്കുവെന്നാണ് ഒരാഴ്ചയായി ഭയചകിതരായി കഴിയുന്ന ജനങ്ങളോട് അധികൃതർ പറയുന്ന ന്യായം.സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ നാട്ടിലിറങ്ങിയ പുലിയെ പിടികൂടുന്ന കാര്യത്തിൽ അനാവശ്യ താമസം വരുത്തുകയാണെന്ന് പഞ്ചായത്തംഗം സുകുമാരൻ മേഘദൂത് ന്യൂസിനോട് പറഞ്ഞു.

Latest articles

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു. 20 വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞത്....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

More like this

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

‘പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിക്കുന്നതിനെ കുറിച്ച് ഒരു വാക്കുപോലും ബജറ്റിൽ ഇല്ല’ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ

ബജറ്റ് ചർച്ചയിൽ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ.ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല. ഞങ്ങൾക്ക് കൃത്യമായ...