Saturday, August 22, 2026
HomeFEATUREDഅരുണാചൽ മാർക്കറ്റിൽ തീപിടുത്തം; 200 കടകൾ അഗ്നിക്കിരയായി

അരുണാചൽ മാർക്കറ്റിൽ തീപിടുത്തം; 200 കടകൾ അഗ്നിക്കിരയായി

Published on

അരുണാചൽ മാർക്കറ്റിൽ തീപിടുത്തം. ഇറ്റാനഗറിലെ മാർക്കറ്റിൽ ഇന്ന് രാവിലെയുണ്ടായ തീപിടുത്തത്തിൽ 200ലധികം കടകളാണ് അഗ്നിക്കിരയായത്. രാവിലെ 3.30ടെയായിരുന്നു തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ ആളപായമില്ല.

മുളയും തടിയും ഉപയോഗിച്ച് നിർമിച്ച കടകളിലേക്ക് വളരെ വേഗമാണ് തീ പടർന്നുപിടിച്ചത്. ഫയർ സ്റ്റേഷൻ അടുത്തായിട്ടും ഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ വൈകിയെന്ന് പരാതിയുണ്ട്.

അതേസമയം വിവരം അറിയിക്കാൻ ഫയർ സ്റ്റേഷനിലെത്തിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല എന്നും ആളുകൾ പറയുന്നു. സ്ഥലത്തെത്തിയ ഫയർ എഞ്ചിനുകളിൽ ആവശ്യത്തിനു വെള്ളം ഉണ്ടായിരുന്നില്ല എന്നും പരാതിയുണ്ട്.

തുടർന്ന്, തിരികെ ദീർഘദൂരം യാത്ര ചെയ്താണ് എഞ്ചിനുകളിൽ വെള്ളം നിറച്ച് തിരികെയെത്തിയത്. 5 മണിയോടെ ഇവർ തിരികെ എത്തിയപ്പോൾ മാർക്കറ്റിലെ ഭൂരിഭാഗം കടകളിലേക്കും തീ പടർന്നുപിടിച്ചിരുന്നു.

Latest articles

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു. 20 വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞത്....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

More like this

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

‘പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിക്കുന്നതിനെ കുറിച്ച് ഒരു വാക്കുപോലും ബജറ്റിൽ ഇല്ല’ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ

ബജറ്റ് ചർച്ചയിൽ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ.ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല. ഞങ്ങൾക്ക് കൃത്യമായ...