Wednesday, February 11, 2026
HomeElectionഅരവിന്ദ് കേജ്രിവാളിൻ്റെ അഭാവത്തിൽ, കന്നി പ്രചാരണത്തിനിറങ്ങി സുനിത കേജ്‌രിവാൾ

അരവിന്ദ് കേജ്രിവാളിൻ്റെ അഭാവത്തിൽ, കന്നി പ്രചാരണത്തിനിറങ്ങി സുനിത കേജ്‌രിവാൾ

Published on

തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിൻ്റെ അഭാവത്തിൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി ഭാര്യ സുനിത കേജ്‌രിവാൾ. ഈസ്റ്റ് ഡൽഹിയിലെ ആം ആദ്‌മി പാർട്ടി സ്‌ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള റോഡ് ഷോയിലാണ് സുനിത കന്നി പ്രചാരണത്തിനിറങ്ങിയത്. ഈസ്‌റ്റ് ഡൽഹിയിലെ കോണ്ട്ലി മേഖലയിലെ വോട്ടർമാരെയാണ് സ്‌ഥാനാർഥിക്കൊപ്പം വാഹനത്തിൽനിന്ന് സുനിത അഭിവാദ്യം ചെയ്തത്.

വാഹനത്തിന്റെ സൺറൂഫിൽ കുപ്പുകൈകളോടെ ജനങ്ങളെ അഭിവാദ്യം ചെയ്‌താണ് സുനിത റോഡ് ഷോയുടെ ഭാഗമായത്. ഈസ്റ്റ‌് ഡൽഹിയിലെ എഎപി സ്‌ഥാനാർഥി കുൽദീപ് കുമാർ അവരുടെ സമീപത്തായി വാഹനത്തിനു മുകളിൽ ഇരുന്നു. മദ്യനയ കേസിൽ അരവിന്ദ് കേജ്‌രിവാൾ ജയിലിലായതിനാൽ സുനിതയാകും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുകയെന്ന് എഎപി നേതൃത്വം അറിയിച്ചിരുന്നു.

ജയിലിൽ അടച്ചതുകൊണ്ട് കേജ്‌രിവാളിനെ തടയാനാകില്ലെന്ന് വോട്ടർമാരെ അഭിസംബോധന ചെയ്‌ത്‌ സുനിത പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾക്കായി സ്‌കൂളുകൾ പണിതു നൽകിയതിനും സൗജന്യ വൈദ്യുതി നൽകിയതിനും മൊഹല്ല ക്ലിനിക്കുകൾ തുറന്നതിനുമാണ് അദ്ദേഹത്തെ ജയിലിൽ അടച്ചതെന്നും അവർ പറഞ്ഞു. രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്നും അത് അവസാനിപ്പിച്ച് ജനാധിപത്യത്തെ സംരക്ഷിക്കാൻ എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും സുനിത ആഹ്വാനം ചെയ്തു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this