Tuesday, October 6, 2026
HomeNewsഅമ്മയോട് ക്ഷേത്രത്തിൽ പോകരുതെന്ന് പറയാൻ കഴിയുമോ?; ഉദയനിധി സ്റ്റാലിനെ വെല്ലുവിളിച്ച് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ....

അമ്മയോട് ക്ഷേത്രത്തിൽ പോകരുതെന്ന് പറയാൻ കഴിയുമോ?; ഉദയനിധി സ്റ്റാലിനെ വെല്ലുവിളിച്ച് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ

Published on

ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ വെല്ലുവിളിച്ച് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. അമ്മയോട് ക്ഷേത്രത്തിൽ പോകരുതെന്ന് പറയാൻ ഉദയനിധി സ്റ്റാലിന് കഴിയുമോ എന്നും അണ്ണാമലൈ ചോദിച്ചു. സനാതന ധർമവുമായി ബന്ധപ്പെട്ട ഉദയനിധിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അണ്ണാമലൈയുടെ പരാമർശം.

ബാലിശമായ പ്രസ്താവനയാണ് ഉദയനിധി സ്റ്റാലിന്റേത് എന്നും അണ്ണാമലൈ പറഞ്ഞു. മുത്തച്ഛനും അച്ഛനും കാരണമാണ് ഉദയനിധി സ്റ്റാലിൻ ഈ പദവിയിലെത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

സനാതന ധർമ്മം എന്നത് കാലാതീതവും അനശ്വരവുമാണ്. മുഗളൻമാർക്കും, ഈസ്റ്റ് കമ്പനിയ്ക്കും ക്രിസ്ത്യൻ മിഷണറിമാർക്ക് പോലും അതിലൊന്ന് തൊടാൻ പോലും കഴിഞ്ഞിട്ടില്ല. ആ ആശയത്തെ എങ്ങനെയാണ് ഉൻമൂലനം ചെയ്യാനാകുക”, എന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ വർഷവും പുരോഗമന എഴുത്തുകാരുടെ സമ്മേളനം വിളിച്ച് കൂട്ടിയിരുന്നു. അന്നും സനാതന ധർമത്തെ അവർ വിമർശിച്ചിരുന്നുവെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.

” അധികാരത്തിലെത്തിയതിനാൽ തങ്ങൾ കൂടുതൽ ശക്തരാണെന്ന് അവർ തെറ്റിദ്ധരിച്ചിരിക്കാം. ക്ഷേത്രഭരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയും വേദിയിലുണ്ടായിരുന്നു. ജനങ്ങളുടെ മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും ക്ഷേത്രങ്ങളും ഇല്ലാതാക്കാനാണ് അവർ പദ്ധതിയിടുന്നത്. ഹിന്ദുവിരുദ്ധ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സ്വന്തം അമ്മയോട് ഇനി മുതൽ ക്ഷേത്രത്തിൽ പോകരുതെന്ന് പറയാനുള്ള ധൈര്യമുണ്ടോ ഉദയനിധി സ്റ്റാലിന്. ഞാൻ വെല്ലുവിളിക്കുന്നു,” എന്നും അണ്ണാമലൈ ചോദിച്ചു.

”രാഹുൽ ഗാന്ധിയെപ്പോലെ ‘ധീരത’ കാണിക്കുകയാണ് ഉദയനിധി സ്റ്റാലിൻ. പോലീസ് അദ്ദേഹത്തിനെതിരെ കേസെടുക്കില്ലായിരിക്കും. കാരണം ഭരിക്കുന്നത് അദ്ദേഹത്തിന്റെ സർക്കാരാണല്ലോ. സംസ്ഥാനത്ത് നിന്ന് ഡിഎംകെയെ തുടച്ചുമാറ്റുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ഞങ്ങൾ. ഇന്നത്തെ തലമുറ ഇവരെ അംഗീകരിക്കില്ല. ഇതോടെ ജനങ്ങൾ ഡിഎംകെയെ വെറുക്കും,” അണ്ണാമലൈ കൂട്ടിച്ചേർത്തു.

സ്റ്റാലിൻ ജൂനിയറിന്റെ പ്രസ്താവന 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും അണ്ണാമലൈ മറുപടി നൽകി. ജനങ്ങൾ ഇത്തരം വാക്കുകൾക്ക് വിലനൽകില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

“എല്ലാവരെയും ഒരു കുടക്കീഴിൽ അണിനിരത്തുക എന്നതാണ് സനാതന ധർമം കൊണ്ടുദ്ദേശിക്കുന്നത്. ഹിന്ദുവിരുദ്ധ പാർട്ടിയാണ് ഡിഎംകെ. പ്രീണനനയമാണ് അവർ സ്വീകരിക്കുന്നത്. തമിഴ്നാട്ടിലെ ജനങ്ങൾ ഡിഎംകെയെ ഇനി അംഗീകരിക്കില്ല,’ അദ്ദേഹം പറഞ്ഞു.

Latest articles

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമവും സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയുമാണെന്ന് സിപിഎം...

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ…

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ്...

More like this