Wednesday, February 11, 2026
HomeCovid 19അനർഹർക്ക് ക്രമരഹിതമായി വാക്സിൻ നൽകുന്നതായി വ്യാപക പരാതി ;എരുമേലി സി.എച്ച്.സി...

അനർഹർക്ക് ക്രമരഹിതമായി വാക്സിൻ നൽകുന്നതായി വ്യാപക പരാതി ;എരുമേലി സി.എച്ച്.സി ക്കെതിരെ ഭരണപക്ഷ പഞ്ചായത്ത് അം​ഗങ്ങളും

Published on

എരുമേലി; അനർഹർക്ക് ക്രമരഹിതമായി കോവിഡ് വാക്സിൻ നൽകുന്നതായി വ്യാപക പരാതി. എരുമേലി സാമൂഹ്യ ആരോ​​ഗ്യ കേന്ദ്രത്തിനെതിരെയാണ് ഭരണ പക്ഷ ​ഗ്രാമ പഞ്ചായത്ത് അം​ഗങ്ങളിൽ നിന്നുൾപ്പെ‌ടെ വ്യാപകമായ പരാതി ഉയർന്നിരിക്കുന്നത്.എരുമേലി ​ഗ്രാമപഞ്ചായത്ത് അം​ഗം ജസ്ന നെജീബ് കടുത്ത ആക്ഷേപങ്ങളാണ് വാക്സിൻ വിതരണത്തെപ്പറ്റി തനിക്കുള്ളതെന്ന് മേഘദൂത് ന്യൂസിനോ‌ട് വ്യക്തമാക്കി.രജിസ്റ്റർ ചെയ്യാത്തവർക്ക് ക്രമരഹിതമായി വാക്സിൻ നൽകന്നൂ എന്നാണ് പരാതി.ഇക്കാര്യത്തിൽ പഞ്ചായത്ത് അം​ഗങ്ങളെ നോക്കുകുത്തികളാക്കി മാറ്റുന്നുവെന്നാണ് ആക്ഷേപം. കോവിഡ്പ്രതിരോധപ്രവർത്തനങ്ങളിൽ ഏറെക്കാലമായി സജീവമായി നിൽക്കുന്ന പഞ്ചായത്ത് അം​ഗങ്ങളേയും പൊതുപ്രവർത്തകരെയും രാഷ്​ട്രീയ നേതാക്കളേയും പാടേ അവ​ഗണിക്കുന്ന ക്രമരഹിതമായ നടപടികളാണ് മുൻനിര ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥരിൽ നിന്ന് ഉണ്ടാകുന്നതെന്ന് പൊതുവെ ആക്ഷേപവും കടുത്ത പ്രതിഷേധവുമുണ്ട്.

രാഷ്​ട്രീയ നേതാക്കൾ ഉൾപ്പെടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ
ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥരുടെ ക്രമരഹിതമായ പ്രവർത്തനത്തെ ആക്ഷേപിച്ചുള്ളതാണ്.കോവിഡ് പ്രതിരോധപ്രവർത്തകരെയും പഞ്ചായത്ത് അം​ഗങ്ങളേയും ഏകോപ്പിച്ചുള്ള ഒരു പ്രവർത്തനരീതിക്ക് ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർ തയ്യാറാകണമെന്ന് രാഷ്ട്രീയപാർട്ടിനോതാക്കൾ ആവശ്യപ്പെട്ടു.

ഇവിടെ ക്രമരഹിതമായ വാക്സിനേഷൻ നടപടികളാണ് നടക്കുന്നതെന്നുള്ള ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാമെന്ന് എരുമേലി സാമൂഹ്യആ​രോ​ഗ്യകേന്ദ്ര മെഡിക്കൽ ഒാഫീസർ ഡോ.സീനാ എം.ഇസ്മായിൽ മേഘദൂത് ന്യൂസിനോട് പ്രതീകരിച്ചു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this