Wednesday, February 11, 2026
HomeNewsഅതിശക്തമായ മഴ തുടരുന്നു; ഉത്തരേന്ത്യയിൽ മരണം 42 ആയി, ഹരിയാനയിലും ഡൽഹിയിലും പ്രളയസാധ്യതാ മുന്നറിയിപ്പ്

അതിശക്തമായ മഴ തുടരുന്നു; ഉത്തരേന്ത്യയിൽ മരണം 42 ആയി, ഹരിയാനയിലും ഡൽഹിയിലും പ്രളയസാധ്യതാ മുന്നറിയിപ്പ്

Published on

കനത്ത മഴ തുടരുന്ന ഉത്തരേന്ത്യയിൽ മരണം 42 ആയി. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീർ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഹിമാചൽ പ്രദേശിൽ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മണാലി, കുളു, എന്നിവിടങ്ങളിലെല്ലാം നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. ആളുകൾ 24 മണിക്കൂർ നേരത്തേക്ക് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ഹിമാചലിലേക്ക് യാത്ര പോയ മലയാളി സംഘങ്ങൾ സുരക്ഷിതരാണെന്നും ഇവർക്ക് ഹോട്ടൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഹിമാചൽ സർക്കാർ അറിയിച്ചു.

ഹിമാചൽ പ്രദേശിലെ പല ജില്ലകളിലും ഇന്നും റെഡ്, ഓറഞ്ച് അലർട്ടുകൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഡൽഹി, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് 42 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത മഴയിൽ യമുന നദിയിലെ ജലനിരപ്പുയർന്നതിനെ തുടർന്ന് ഹരിയാനയിലും ഡൽഹിയിലും പ്രളയസാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ തുടരുകയാണെങ്കിൽ ഡൽഹിയും മറ്റൊരു പ്രളയത്തെ നേരിടേണ്ടി വരുമെന്ന ആശങ്ക നിലനിൽക്കുന്നതായി കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി.

പഞ്ചാബിലെ അംബാലയിൽ കഴിഞ്ഞ ദിവസം വാഹനങ്ങൾ ഓലിച്ചു പോവുന്ന ദൃഷ്യങ്ങൾ പുറത്തു വന്നിരുന്നു. 730 റോഡുകൾ ഇതുവരെ അടച്ചു. 20 ലേറെ ഉരുൾപ്പൊട്ടലുകളും 17 മിന്നൽ പ്രളയങ്ങളും ഹിമാചൽ പ്രദേശിൽ ഉണ്ടായിട്ടുണ്ട്. 300 കോടി രൂപയുടെ നഷ്ടം ഹിമാചൽ പ്രദേശിൽ മാത്രമായി ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. ഇവിടെ പലസ്ഥലങ്ങളിലായി കുടുങ്ങി കിടക്കുന്ന വിനോദസഞ്ചാരികൾക്ക് വേണ്ട ഹോട്ടൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഹിമാചൽ സർക്കാർ അറിയിച്ചു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this