Tuesday, October 6, 2026
HomeCRIMEഷാരോൺ കൊലകേസ്; വിചാരണ ഒക്ടോബർ ഒന്നു മുതൽ, കുറ്റം നിഷേധിച്ച് പ്രതികൾ

ഷാരോൺ കൊലകേസ്; വിചാരണ ഒക്ടോബർ ഒന്നു മുതൽ, കുറ്റം നിഷേധിച്ച് പ്രതികൾ

Published on

തിരുവനന്തപുരം പാറശാലയിലെ ഷാരോണിനെ കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കും. കേസിൽ ഹൈക്കോടതി ജാമ്യത്തിൽ കഴിയുന്ന പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. പ്രതികളായ ഗ്രീഷ്‌മ, അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ നായർ എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി കുറ്റപത്രം വായിപ്പിച്ച് കേൾപ്പിച്ചത്. അതേസമയം കുറ്റപത്രം വായിച്ചുകേട്ട പ്രതികൾ കുറ്റം നിഷേധിച്ചു.

കേസിലെ ഒന്നാം പ്രതിയും ഷാരോണിൻ്റെ പെൺസുഹൃത്തുമായ ഗ്രീഷ്‌മ, ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ നായർ എന്നിവരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. സംഭവത്തെ തുടർന്ന് അറസ്റ്റിലായ പ്രതികൾ നിലവിൽ ഹൈക്കോടതിയുടെ ജാമ്യത്തിലാണ്. 62 പേജുകളും ആയിരത്തി അഞ്ഞൂറോളം രേഖകളും മറ്റനുബന്ധ തെളിവുകളും ഉൾപ്പെടെയുള്ളതാണ് കുറ്റപത്രം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി.ടി.രാശിത്തായിരുന്നു കുറ്റപത്രം സമർപ്പിച്ചത്.

കുറ്റപത്രപ്രകാരം കൊലപാതകം (302), കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടുപോകൽ (364), വിഷം നൽകി കൊലപ്പെടുത്തൽ (328), തെളിവ് നശിപ്പിക്കൽ (201), കുറ്റം ചെയ്‌തത് മറച്ചുവെയ്ക്കൽ (203) എന്നീ വകുപ്പുകളാണ് പ്രതികളുടെ പേരിൽ ചുമത്തിയിട്ടുള്ളത്. കുറ്റപത്രം വായിച്ചു കേട്ട പ്രതികൾ ഇത് നിഷേധിച്ചു. കേസിൽ അറസ്റ്റിലായിരുന്ന രണ്ടാം പ്രതി സിന്ധുവും അമ്മാവൻ നിർമൽകുമാർ നായരും നേരത്തെ ജാമ്യം നേടിയിരുന്നു.

ഒരു വർഷത്തോളം ജയിലിൽ കിടന്ന ശേഷമാണ് ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2022 ഒക്ടോബർ 13-നും 14-നുമായി രണ്ടും മൂന്നും പ്രതികളുടെ സഹായത്തോടെ ഒന്നാം പ്രതി ഗ്രീഷ്‌മ കഷായത്തിൽ വിഷം കലർത്തി നൽകിയാണ് ആൺസുഹൃത്തായ ഷാരോണിനെ കൊലപ്പെടുത്തിയത് എന്നാണ് കുറ്റപത്രം. കേസ് ഒക്ടോബർ ഒന്നുമുതൽ വിചാരണയ്ക്ക് വെയ്ക്കാൻ ജഡ്‌ജി എ.എം. ബഷീർ ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. വിനീത്‌കുമാർ ഹാജരായി.

Latest articles

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമവും സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയുമാണെന്ന് സിപിഎം...

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ…

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ്...

More like this