Saturday, October 3, 2026
HomeCRIMEമാസ്‌ക് ഉൾപ്പെടെ വലിച്ചുകീറി കണ്ണിന്റെ ഭാഗത്ത് അടിച്ചു; ട്രെയിനിൽ ടി.ടി.ഇ.ക്ക് നേരേ വീണ്ടും ആക്രമണം

മാസ്‌ക് ഉൾപ്പെടെ വലിച്ചുകീറി കണ്ണിന്റെ ഭാഗത്ത് അടിച്ചു; ട്രെയിനിൽ ടി.ടി.ഇ.ക്ക് നേരേ വീണ്ടും ആക്രമണം

Published on

ട്രെയിനിൽ ടി.ടി.ഇ.ക്ക് നേരേ വീണ്ടും ആക്രമണം. കഴിഞ്ഞദിവസം തൃശ്ശൂരിൽ ടി.ടി.ഇ.യെ ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൻ്റെ നടുക്കം മാറുംമുൻപേയാണ് ട്രെയിനിൽവെച്ച് മറ്റൊരു ടി.ടി.ഇ. കൂടി ആക്രമണത്തിനിരയായത്.

വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലാണ് ടി.ടി.ഇ.യായ ജെയ്‌സണെ ഭിക്ഷാടകൻ ആക്രമിച്ചത്. രാവിലെ ട്രെയിൻ പുറപ്പെടും മുൻപ് തിരുവനന്തപുരം റെയിൽവേസ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽവെച്ചായിരുന്നു സംഭവം. ആക്രമണത്തിൽ ജെയ്‌സണിന്റെ മുഖത്ത് പോറലേറ്റു. ഇദ്ദേഹം പിന്നീട് ആശുപത്രിയിൽ ചികിത്സതേടി.

“സംശയാസ്പദമായ സാഹചര്യത്തിൽ മുഷിഞ്ഞ വസ്ത്രമെല്ലാം ധരിച്ച ഒരാൾ വണ്ടിയിൽ കയറിയിരുന്നു. ഇയാളെ കണ്ടപ്പോൾ തന്നെ അസ്വാഭാവികതതോന്നി. തുടർന്ന് ടിക്കറ്റ് ചോദിച്ചപ്പോൾ ടിക്കറ്റില്ലായിരുന്നു. പിന്നാലെ വണ്ടിയിലുണ്ടായിരുന്ന കച്ചവടക്കാരനെ തള്ളിമാറ്റിയശേഷം അയാൾ മുന്നോട്ടുപോയി. അതോടെ പിറകെ പോയി ടിക്കറ്റ് ചോദിച്ചു. ടിക്കറ്റില്ലെങ്കിൽ വണ്ടിയിൽനിന്ന് ഇറങ്ങണമെന്നും ആവശ്യപ്പെട്ടു.

ഇതോടെ അയാൾ ട്രെയിനിനുള്ളിൽ തുപ്പി. എന്നെ ഇടിക്കാൻ വന്നു. ആദ്യതവണ ഞാൻ ഒഴിഞ്ഞുമാറി. രണ്ടാമത് അയാൾ എൻ്റെ മാസ്‌ക് ഉൾപ്പെടെ വലിച്ചുകീറി കണ്ണിന്റെ ഭാഗത്ത് അടിച്ചു. അപ്പോൾ തന്നെ പരാതിപ്പെട്ടു. ട്രെയിനിലെ ഗാർഡ് റൂമിൽനിന്ന് പ്രാഥമിക ശുശ്രൂഷ തേടി. പിന്നീട് ആശുപത്രിയിൽ പോയി”, ജെയ്‌സൺ ദുരനുഭവം വിവരിച്ചു.

“എനിക്ക് വലിയ പരിക്കൊന്നുമില്ല. പക്ഷേ, ജോലിചെയ്യാൻ പേടിയാണ്. ഞങ്ങളുടെ കൂട്ടുകാരൻ ഇന്നലെ പോയേയുള്ളൂ. ഞങ്ങൾക്ക് അവസാനമായി ഒന്ന് കാണാൻപോലും പറ്റിയില്ല. അതിനുശേഷം ഇന്നുതന്നെ ഇങ്ങനെ സംഭവിക്കുകയെന്ന് പറയുമ്പോൾ, ജോലിചെയ്യാനുള്ള ധൈര്യം നഷ്‌ടപ്പെടുകയാണ്. ഒഴിഞ്ഞുമാറിയതിനാലാണ് വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്”, ജെയ്‌സൺ പറഞ്ഞു.

ജനശതാബ്ദി എക്‌സ്പ്രസിലെ ഡി-11 കോച്ചിൽവെച്ചാണ് സംഭവമുണ്ടായതെന്നാണ് ജെയ്‌സൺ പറയുന്നത്. ട്രെയിൻ തിരുവനന്തപുരം സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിൽക്കെയായിരുന്നു ആക്രമണം. ആ സമയത്ത് കോച്ചിൽ ആർ.പി.എഫോ റെയിൽവേ പോലീസോ ഉണ്ടായിരുന്നില്ല. പിന്നീട് വിവരമറിഞ്ഞ് പോലീസെത്തി. അക്രമിക്കായി റെയിൽവേ പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Latest articles

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമവും സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയുമാണെന്ന് സിപിഎം...

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ…

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ്...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ. യൂണിറ്റിന് 30 രൂപ നിരക്കിൽ ഈ മാസം 30...

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ

തിരുവനന്തപുരം:തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ. മട്ടനും മീനും ഒഴിവാക്കിയാൽ വർഷം പത്തു കോടി രൂപ...

More like this