Monday, February 23, 2026
HomeTOP NEWSKERALAപിഴത്തുക അടയ്ക്കാൻ ഒ.ടി.പി. നിർബന്ധമാക്കി; പരിവഹൻ സൈറ്റിൽ രജിസ്റ്റർചെയ്ത ഫോൺ നമ്പരല്ലെങ്കിൽ ഈ പിഴത്തുക അടയ്ക്കാനാകില്ല

പിഴത്തുക അടയ്ക്കാൻ ഒ.ടി.പി. നിർബന്ധമാക്കി; പരിവഹൻ സൈറ്റിൽ രജിസ്റ്റർചെയ്ത ഫോൺ നമ്പരല്ലെങ്കിൽ ഈ പിഴത്തുക അടയ്ക്കാനാകില്ല

Published on

മോട്ടോർവാഹന വകുപ്പും, പോലീസും വാഹന ഉടമകൾക്ക് ചുമത്തുന്ന പിഴത്തുക അടയ്ക്കാൻ ഒ.ടി.പി. നിർബന്ധമാക്കി. പരിവഹൻ സൈറ്റിൽ രജിസ്റ്റർചെയ്ത ഫോൺ നമ്പരല്ലെങ്കിൽ വാഹന ഉടമകൾക്ക് ഈ പിഴത്തുക അടയ്ക്കാനാകുന്നില്ല. ദിവസേന ആയിരക്കണക്കിനാളുകൾക്കാണ് പിഴ അടയ്ക്കാൻ നോട്ടീസ് നൽകുന്നത്.

അവരിൽ വലിയൊരു വിഭാഗത്തിനും സൈറ്റിൽ ശരിയായ ഫോൺനമ്പർ ഇല്ല. പലരും ഇപ്പോൾ മറ്റ് നമ്പരുകളാകും ഉപയോഗിക്കുക. ഇവർക്കൊന്നും പിഴ അടയ്ക്കാൻ കഴിയുന്നില്ല.

ഒട്ടുമിക്ക വാഹന ഉടമകളുടെയും പക്കൽ പരിവഹൻ സൈറ്റിൽ വർഷങ്ങൾക്കുമുമ്പ് നൽകിയ ഫോൺനമ്പർ കാണില്ല. ചിലർ പുതിയ നമ്പർ ആധാർകാർഡുമായിപ്പോലും ബന്ധിപ്പിച്ചുകഴിഞ്ഞു. ഒ.ടി.പി.ലഭിക്കാതെ വന്നാൽ മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ നേരിട്ടെത്തിയെങ്കിലേ പണമടയ്ക്കാൻ കഴിയൂ.

പിഴ അടയ്ക്കാൻ വൈകിയാൽ കോടതി നടപടികളിലേക്ക് നീങ്ങും. പരിവഹൻ സൈറ്റിൽ പിഴകിട്ടുന്ന വാഹനഉടമകൾക്ക്, ഫോൺ നമ്പർ മാറ്റി നൽകാനുള്ള ക്രമീകരണമുണ്ടായാൽ പ്രശ്‌നം പരിഹരിക്കാം. പിഴയടയ്ക്കാൻ നോട്ടീസ് ലഭിക്കുന്നവർ ചെലാൻ നമ്പരോ, വാഹന നമ്പരോ നൽകിയാൽ വാഹൻ സൈറ്റിലെ പഴയ നമ്പരിലേക്ക് സ്വമേധയാ പാസ്വേർഡ് പോകുകയാണിപ്പോൾ.

അടുത്തിടെയാണ് പിഴ അടയ്ക്കുന്നതിൽ ഈ മാറ്റം വരുത്തിയത്. അതുവരെയും ഒ.ടി.പി.ഇല്ലാതെതന്നെ ഓൺലൈനായി സ്വന്തം നിലയിലോ, അക്ഷയകേന്ദ്രങ്ങൾ മുഖേനയോ പിഴ അടയ്ക്കാമായിരുന്നു.

Latest articles

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വകാര്യവസതിയിൽ ആക്രമണം

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വകാര്യവസതിയിൽ ആക്രമണം. ഫ്‌ലോറിഡയിലെ മാർ-എ- ലാഗോ വസിതിയിലാണ് അക്രമി അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത്....

തൊണ്ടിമുതൽ തിരിമറി കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി മുൻ മന്ത്രി ആന്റണി രാജു

തൊണ്ടിമുതൽ തിരിമറി കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി മുൻ മന്ത്രി ആന്റണി രാജു. ശിക്ഷ മരവിപ്പിക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരം ജില്ലാ...

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യ ഉത്തരവിനെതിരെ പ്രത്യേക അന്വേഷണ സംഘം

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യ ഉത്തരവിനെതിരെ പ്രത്യേക അന്വേഷണ സംഘം. ഉത്തരവിലെ പരാമർശങ്ങൾ കേസിൽ...

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; രണ്ട് കോടി 69 ലക്ഷം വോട്ടർമാർ

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുള്ളത്. തിരഞ്ഞെടുപ്പ്...

More like this