Monday, October 5, 2026
HomeTOP NEWSINDIAനായ ഇറക്കുമതി നിരോധനത്തിലെ യുക്തി എന്ത്; കേന്ദ്ര സർക്കാരിന് നോട്ടിസ് അയച്ച് ഡൽഹി ഹൈക്കോടതി

നായ ഇറക്കുമതി നിരോധനത്തിലെ യുക്തി എന്ത്; കേന്ദ്ര സർക്കാരിന് നോട്ടിസ് അയച്ച് ഡൽഹി ഹൈക്കോടതി

Published on

നായനിരോധനത്തിൽ കേന്ദ്ര സർക്കാരിന് നോട്ടിസ് അയച്ച് ഡൽഹി ഹൈക്കോടതി. നായ ഇറക്കുമതി നിരോധനത്തിലെ യുക്തി എന്തെന്ന് കേന്ദ്രത്തിനോട് ഡൽഹി ഹൈക്കോടതി ചോദിച്ചു. നിരോധനം എന്തിനെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. 23 ഇനം അപകടകാരികളായ നായ്ക്കളുടെ ഇറക്കുമതി നിരോധിച്ചതിനെതിരായ ഹർജിയിലാണ് കോടതിയുടെ നോട്ടിസ്.

പിറ്റ്ബുൾ, ടെറിയർ, ടോസ ഇനു, റോട്ട് വീലർ, ഫില ബ്രസീലീറോ, ഡോഗോ അർജൻറീനോ, അമേരിക്കൻ ബുൾഡോഗ്, ബോർബോൽ, കങ്കൽ, സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് ഡോഗ്, കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ്, സൗത്ത് റഷ്യൻ ഷെപ്പേർഡ് ഡോഗ്, ടോർജനാക്, ജാപ്പനീസ് ടോസ, അകിത, മാസ്‌റ്റിഫ്, റോട്ട് വീലർ, റോഡേഷ്യൻ റിഡ്‌ജ്ബാക്ക്, വുൾഫ് ഡോഗ്‌സ്, കനാരിയോ, അക്ബാഷ്, മോസ്കോ ഗാർഡ് ഉൾപ്പെടെയുള്ള നായ്ക്കളെയാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ഇത്തരം നായ്ക്കളുടെ ആക്രമണത്തിൽ നിരവധി പേർ മരണപ്പെട്ട സാഹചര്യത്തിലായിരുന്നു കേന്ദ്രത്തിൻ്റെ നീക്കം.

23 ഇനം നായ്ക്കൾ മനുഷ്യജീവന് അപകടകരമാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര സർക്കാർ നിർദേശം നടപ്പിലാക്കിയത്. പട്ടികയിലെ നായകളുടെ വിൽപനയ്ക്കും പ്രജനനത്തിനും ലൈസൻസോ പെർമിറ്റോ നൽകുന്നതിൽ നിന്ന് തദ്ദേശ സ്‌ഥാപനങ്ങൾ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ, ക്ഷീര പരിപാലന വകുപ്പ് എല്ലാ സംസ്‌ഥാനങ്ങൾക്കും കത്തയച്ചിരുന്നു. ഈ ഇനങ്ങളിൽപ്പെട്ട നായകളുടെ പ്രജനനം തടയുന്നതിനു വന്ധ്യംകരണം ചെയ്യേണ്ടതിൻ്റെ ആവശ്യകതയും നോട്ടിസിൽ ചൂണ്ടിക്കാണിക്കുന്നു.

Latest articles

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമവും സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയുമാണെന്ന് സിപിഎം...

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ…

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ്...

More like this