Monday, February 23, 2026
HomeNewsഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് ഇൻഷുറൻസ് പോളിസിയിൽ ഇളവ്; ഇൻഷുറൻസ് കമ്പനികളുമായി ചർച്ച ചെയ്യാൻ മന്ത്രി ആന്റണി...

ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് ഇൻഷുറൻസ് പോളിസിയിൽ ഇളവ്; ഇൻഷുറൻസ് കമ്പനികളുമായി ചർച്ച ചെയ്യാൻ മന്ത്രി ആന്റണി രാജു

Published on

വാഹന ഇൻഷുറൻസിൽ ‘നോൺ-വയലേഷൻ ബോണസ്’ നൽകുന്ന കാര്യം ഇൻഷുറൻസ് കമ്പനികളുമായി ചർച്ച ചെയ്യാൻ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. സംസ്ഥാനത്ത് എ.ഐ ക്യാമറകൾ സ്ഥാപിച്ചതോടെ റോഡ് അപകടങ്ങളും മരണനിരക്കും ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.

‘റോഡ് അപകടങ്ങൾ കുറഞ്ഞതുകൊണ്ട് ജീവൻ രക്ഷിക്കാനായതിനോടൊപ്പം ഇൻഷുറൻസ് കമ്പനികൾക്ക് വലിയ സാമ്പത്തിക നേട്ടവും ഉണ്ടായി. ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് ഇൻഷുറൻസ് പോളിസിയിൽ ഇളവും തുടരെത്തുടരെ നിയമലംഘനം നടത്തുന്നവർക്ക് പെനാൽറ്റിയും നൽകുന്ന കാര്യം പരിഗണിക്കണമെന്ന് ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെടും. ഓരോ വർഷവും ഇൻഷുറൻസ് പുതുക്കുമ്പോൾ ഗതാഗത നിയമ ലംഘന പിഴ തുക അടച്ചതായി ഉറപ്പുവരുത്താനും നിർദ്ദേശിക്കും.’ അപകടമുണ്ടായ ഉടനെ നൽകേണ്ട ഗോൾഡൻ അവർ ട്രീറ്റ്മെന്റിന്റെ ചെലവുകൾ വഹിക്കുന്നതിനും ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കും ആംബുലൻസ് ഡ്രൈവർമാർക്കും പരിശീലനം സംഘടിപ്പിക്കാനും റോഡരികുകളിൽ സൈൻ ബോർഡ് സ്ഥാപിക്കുന്നതിനും ഇൻഷുറൻസ് കമ്പനികളോട് അഭ്യർഥിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി സെപ്തംബർ മൂന്നാം വാരം ഇൻഷുറൻസ് കമ്പനി മേധാവികളുടെയും ഐആർഡിഎ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർക്കുമെന്നും മന്ത്രി അറിയിച്ചു.

മെഡിക്കൽ കോളജുകളിൽ അത്യാഹിത വിഭാഗങ്ങളിൽ റോഡ് അപകടത്തോടനുബന്ധിച്ചുള്ള രോഗികളുടെ എണ്ണം എ.ഐ. ക്യാമറകൾ
സ്ഥാപിച്ചതിനു ശേഷം ഗണ്യമായി കുറഞ്ഞതായി യോഗത്തിൽ പങ്കെടുത്ത ആരോഗ്യ വകുപ്പ് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

Latest articles

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വകാര്യവസതിയിൽ ആക്രമണം

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വകാര്യവസതിയിൽ ആക്രമണം. ഫ്‌ലോറിഡയിലെ മാർ-എ- ലാഗോ വസിതിയിലാണ് അക്രമി അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത്....

തൊണ്ടിമുതൽ തിരിമറി കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി മുൻ മന്ത്രി ആന്റണി രാജു

തൊണ്ടിമുതൽ തിരിമറി കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി മുൻ മന്ത്രി ആന്റണി രാജു. ശിക്ഷ മരവിപ്പിക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരം ജില്ലാ...

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യ ഉത്തരവിനെതിരെ പ്രത്യേക അന്വേഷണ സംഘം

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യ ഉത്തരവിനെതിരെ പ്രത്യേക അന്വേഷണ സംഘം. ഉത്തരവിലെ പരാമർശങ്ങൾ കേസിൽ...

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; രണ്ട് കോടി 69 ലക്ഷം വോട്ടർമാർ

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുള്ളത്. തിരഞ്ഞെടുപ്പ്...

More like this