കോളേജിലെ രഹസ്യം പുറത്ത് പറയാതിരിക്കാൻ അമ്മയെ കറിക്കത്തി കൊണ്ട് കൊലപ്പെടുത്തിയ കേസിൽ 23-കാരിയായ മകൾ കുറ്റക്കാരിയെന്ന് കോടതി. ഒഹായോ സ്വദേശിയും ആരോഗ്യപ്രവർത്തകയുമായ ബ്രെൻഡ പവലി(50)നെ കൊലപ്പെടുത്തിയ കേസിലാണ് മകൾ സിഡ്‌നി പവൽ(23)കുറ്റക്കാരിയെന്ന് തെളിഞ്ഞത്.

മൂന്നുവർഷം മുമ്പാണ് കേസിനാസ്‌പദമായ സംഭവം. പ്രകി അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയതിനു ശേഷം തെളിവ് നശിപ്പിക്കാനും ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്റെ കണ്ടെത്തൽ. കോളേജിൽ നിന്ന് പുറത്താക്കിയ വിവരം അമ്മ അറിയാതിരിക്കാനാണ് കൊലപെടുത്തിയതെന്നാണ് വിവരം.

അടുക്കളയിൽ ഉപയോഗിക്കുന്ന ഫ്രൈയിങ് പാൻ കൊണ്ട് അടിച്ച് വീഴ്ത്തി കറിക്കത്തി കൊണ്ട് മുപ്പതുതവണ കുത്തിപരിക്കേൽപ്പിച്ചാണ് പ്രതി കൃത്യം നടത്തിയത്. തുടർന്ന് സംഭവസ്ഥലത്ത് എത്തിയ പോലീസ് ചോരയിൽകുളിച്ച് കിടക്കുന്നനിലയിലാണ് 50-കാരിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ ഇതിനു ശേഷം പ്രതി ഗുരുതരമായ മാനസികപ്രശ്‌നങ്ങളിലേക്ക് നീങ്ങിയെന്നും വിചാരണയ്ക്കിടെ പ്രതിഭാഗം വാദിച്ചിരുന്നു. എന്നാൽ, പ്രോസിക്യൂഷൻ ഹാജരാക്കിയ മനഃശാസ്ത്രജ്ഞൻ ഈ വാദങ്ങളെ തള്ളുകയായിരുന്നു.


