ഇന്നും നാളെയും എരുമേലിയിൽ ഉത്സവ നാളുകൾ. ഇന്ന് ചന്ദനകുടം മഹോത്സവവും നാളെ പേട്ട തുള്ളലും നടക്കും. പതിനായിരക്കണക്കിന് ജനങ്ങൾ ആഘോഷങ്ങങ്ങളിൽ പങ്കെടുക്കാൻ എരുമേലിയിൽ എത്തുമെന്നാണ് കരുതുന്നത്.

നാളെ രാവിലെ 10 30 നു അമ്പലപ്പുഴ സംഘം പേട്ട തുള്ളൽ ആരംഭിക്കും. 200 പേര് അമ്പലപ്പുഴ സംഘത്തിൽ പേട്ട തുള്ളും. ആചാരാനുഷ്ടാനങ്ങളോടെയാണ് പേട്ട തുള്ളൽ ആരംഭിക്കുന്നത്. രാവിലെ ആകാശത്തു ശ്രീകൃഷ്ണ പരുന്തു പറക്കുമ്പോഴാണ് അമ്പലപ്പുഴ സംഘം പേട്ട തുള്ളൽ ആരംഭിക്കുന്നത്. ഒരുമണിക്ക് അമ്പലപ്പുഴ സംഘം എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ പ്രവേശിക്കും .

മൂന്നു മണിക്ക് ആലങ്ങാട്ടു സംഘത്തിന്റെ പേട്ട തുള്ളൽ ആരംഭിക്കും. ഉച്ചകഴിഞ്ഞു ആകാശത്തു വെള്ളി നക്ഷത്രം പ്രത്യഷപെടുമ്പോഴാണ് ആലങ്ങാട്ടു സംഘത്തിന്റെ പേട്ട തുള്ളൽ ആരംഭിക്കുക. 250 പേരാണ് ആലങ്ങാട്ടു സംഘത്തിലുള്ളത്. 6 30 നു ആലങ്ങാട്ടു സംഘം ക്ഷേത്രത്തിൽ പ്രവേശിക്കും


