എയർ ഏഷ്യാ വിമാനത്തിൽ പാമ്പ് കയറി. കോലാലമ്പൂരിൽ നിന്ന് മലേഷ്യയിലെ തവൗവിലേക്കുള്ള വിമാനത്തിലാണ് പാമ്പ് കയറിയത്. പൈലറ്റ് ഹന മുഹ്സിൻ ഖാനാണ് ബാഗേജ് ഏരിയയിലുള്ള പാമ്പിന്റെ വിഡിയോ ട്വിറ്റലൂടെ പങ്കുവച്ചത്.

അടിയന്തര സാഹചര്യം പരിഗണിച്ച് പൈലറ്റ് വിമാനം വഴിതിരിച്ചുവിടുകയും കുച്ചിങ് വിമാനത്താവളത്തില്‍ ഇറക്കുകയും ചെയ്തു. തുടര്‍ന്ന് ഇവിടെവെച്ച് ജീവനക്കാര്‍ വിമാനം പരിശോധിക്കുകയും പാമ്പിനെ പിടികൂടുകയും ചെയ്തു. അതിനുശേഷം വിമാനം തവൗവിലേക്കുള്ള യാത്ര തുടര്‍ന്നു.

പാമ്പ് എങ്ങനെയാണ് വിമാനത്തിനകത്ത് കയറിയത് എന്നതിനെ കുറിച്ച് നിലവിൽ വ്യക്തത വന്നിട്ടില്ല. ഏതെങ്കിലും യാത്രക്കാരന്റെ ബാഗിൽ നിന്നോ അല്ലെങ്കിൽ വിമാനത്തിലേക്ക് പുറത്ത് നനിന്ന് ഇഴഞ്ഞു കയറിയതാകാമെന്നോ ആണ് നിലവിലെ നിഗമനം


