Wednesday, February 11, 2026
HomeTOP NEWSINDIAഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ രൂപയിൽ വായ്‌പ: അന്താരാഷ്ട്ര കറന്‍സിയാകാന്‍ രൂപ

ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ രൂപയിൽ വായ്‌പ: അന്താരാഷ്ട്ര കറന്‍സിയാകാന്‍ രൂപ

Published on

രൂപയെ അന്താരാഷ്ട്രവത്കരിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ രൂപയിൽ വായ്‌പ അനുവദിക്കുന്നതിനു നീക്കവുമായി റിസർവ് ബാങ്ക്. ഇന്ത്യൻ ബാങ്കുകൾക്ക് അതതു രാജ്യങ്ങളിലെ ശാഖകൾ വഴി അവിടത്തെ ഉപഭോക്താക്കൾക്ക് രൂപയിൽ വായ്‌പ അനുവദിക്കുന്നതിന് ആർബിഐ കേന്ദ്രത്തിൻ്റെ അനുമതിതേടി.

ആദ്യമായാണ് വിദേശത്ത് ഇന്ത്യൻ രൂപയിൽ വായ്‌പ ലഭ്യമാക്കുന്നതിന് ആലോചന നടക്കുന്നത്. വ്യാപാരത്തിനായി രൂപയുടെ സ്വീകാര്യതയും ഉപയോഗവും പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റിസർവ് ബാങ്ക് കഴിഞ്ഞമാസം ഇതിനുള്ള ശുപാർശ കേന്ദ്ര ധനമന്ത്രാലയത്തിനു കൈമാറിയതായാണ് അറിയുന്നത്.

ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ രൂപയിൽ വായ്‌പ അനുവദിക്കുന്നത് പരിഗണിക്കാനാണ് ശുപാർശ. ഇതു സാധ്യമായാൽ അതിർത്തി കടന്ന് രൂപയിലുള്ള ഇടപാടുകൾ ഉയരും. വിജയകരമായാൽ കൂടുതൽ രാജ്യങ്ങളിലേക്ക് ഇതു വ്യാപിപ്പിക്കാനുള്ള സാധ്യതകളും ശക്തമാണ്. വ്യാപാര ആവശ്യങ്ങൾക്കായാകും രൂപയിൽ വായ്‌പ അനുവദിക്കുക. വിദേശത്ത് രൂപയിൽ വായ്‌പ ലഭ്യമാക്കുന്നത് രൂപയിൽ വ്യാപാര ഇടപാടുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനും വിദേശ കറൻസികളുടെ ഉപയോഗം പരിമിതപ്പെടുത്താനും ഉപകരിക്കും.

ദക്ഷിണേഷ്യയിൽ ഇന്ത്യയുമായി വ്യാപാരത്തിൽ മുന്നിലുള്ള നാലു രാജ്യങ്ങളാണ് പരിഗണനയിലുള്ളത്. വാണിജ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഇന്ത്യയുടെ ദക്ഷിണേഷ്യൻ വ്യാപാര ഇടപാടുകളിൽ 90 ശതമാനവും ഈ നാലു രാജ്യങ്ങളുമായാണ്. വിദേശത്ത് രൂപയുടെ സ്വീകാര്യത ഉയർത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖകളിൽ വിദേശ ഇന്ത്യക്കാർക്ക് രൂപയിൽ അക്കൗണ്ട് തുറക്കാൻ ആർബിഐ അനുമതി നൽകിയിരുന്നു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this