Thursday, February 12, 2026
HomeTOP NEWSINDIAആദ്യ പോസ്റ്റിങ്ങിൽ തന്നെ കൈക്കൂലി; ആന്റി കറപ്ഷൻ ബ്യൂറോ (എസിബി) കയ്യോടെ പിടികൂടി

ആദ്യ പോസ്റ്റിങ്ങിൽ തന്നെ കൈക്കൂലി; ആന്റി കറപ്ഷൻ ബ്യൂറോ (എസിബി) കയ്യോടെ പിടികൂടി

Published on

ആദ്യ പോസ്റ്റിങ്ങിൽ തന്നെ കൈക്കൂലി വാങ്ങി ജാർഖണ്ഡിലെ സർക്കാർ ഉദ്യോഗസ്ഥ അറസ്റ്റിൽ. ഒരു പ്രാദേശിക സ്ഥാപനത്തിൽ നിന്ന് കൈക്കൂലി വാങ്ങിയതിനാണ് ജാർഖണ്ഡിലെ സഹകരണ വകുപ്പിലെ വനിതാ ഉദ്യോഗസ്ഥയായ മിതാലി ശർമയെ ആന്റി കറപ്ഷൻ ബ്യൂറോ (എസിബി) കയ്യോടെ പിടികൂടിയത്. എട്ടു മാസം മുൻപാണ് ജാർഖണ്ഡിലെ കോഡെർമയിൽ അസിസ്റ്റന്റ് രജിസ്ട്രാറായി മിതാലി ജോലിയിൽ പ്രവേശിച്ചത്.

ജൂലൈ ഏഴിന് കോഡർമ വ്യാപാരി സഹോഗ് സമിതിയിൽ നിന്ന് 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് മിതാലിക്ക് എതിരെയുള്ള പരാതി. ഇതിന്റെ ആദ്യ ഗഡുവായി 10,000 രൂപ വാങ്ങുന്നതിനിടെയാണ് എസിബി സംഘം മിതാലിയെ പിടികൂടിയത്. വ്യാപാരി സഹോഗ് സമിതിയിലെ പരിശോധനയിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു, അതിനാൽ സ്ഥാപനത്തിനെതിരെ നടപടിയെടുക്കുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയിരുന്നു.

മിതാലി കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോയും ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് വൻ ജനരോഷത്തിന് കാരണമായി.
സംഭവത്തിൽ അന്വേഷണം പുരോഗമിച്ചു വരികയാണ്. തുടർ നടപടികൾക്കായി എസിബി സംഘം മിതാലിയെ ഹസാരിബാഗിലേക്ക് കൊണ്ടുപോയി. കൈക്കൂലി വാങ്ങുന്നതിനിടെയാണ് മിതാലിയെ അറസ്റ്റ് ചെയ്തതെന്ന് എസിബി ഉദ്യോഗസ്ഥർ അറിയിച്ചു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

ഇന്ത്യയുടെ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനുമായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി കൂടികാഴ്ച നടത്തി

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഇന്ത്യയുടെ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനുമായികൂടികാഴ്ച നടത്തി. രാജ്യത്തെയും അമേരിക്കയിലെയും രാഷ്ട്രിയവും സാമൂഹ്യവുമായ...

യുപിയിൽ സ്കൂളുകൾക്ക്, ലോക് ഭവനിൽ ജീവനക്കാർക്ക് ക്രിസ്മസിന് അവധിയില്ല

യുപി ലോക് ഭവൻ ജീവനക്കാർക്ക് ക്രിസ്തുമസിന് അവധി ഇല്ല. അടൽ ബിഹാരി വാജ്പേയ് യുടെ ലോക് ഭവനിലും; ജന്മദിനാഘോഷത്തിൻ്റെ...