ഇത്തിരി കുഞ്ഞന്‍ കാന്താരി വിപണിയില്‍ കുതിച്ചു കയറുന്നു

ഇത്തിരി കുഞ്ഞന്‍ കാന്താരിയ്ക്ക് വിപണിയില്‍ താരമാകുന്നു. പച്ചക്കറി വില പൊതുവെ കുറയുന്ന സീസണില്‍ പോലും കാന്താരി വില കുതിച്ചു കയറുകയാണ്. കിലോയ്ക്ക് 1300 രൂപയിലാണ് ലേല വിപണിയില്‍ കാന്താരി വിറ്റുപോയത്. നാടന്‍ പച്ചമുളകിന്റെ വില കിലോയ്ക്ക് വെറും 28 രൂപ മാത്രമുള്ളപ്പോഴാണ് കാന്താരി വിപണിയിലെ താരമായത്. കഴിഞ്ഞ ഏതാനും ആഴ്ചയായി ഇതേ നിരക്കിലാണ് കാന്താരിയുടെ ലേല വില.

കൊളസ്‌ട്രോളിനുള്ള നാടന്‍ പ്രതിവിധിയായതിനാല്‍ കാന്താരി മുളകിന് ആവശ്യക്കാരേറെയാണ്. കാന്താരിയില്‍നിന്ന് ഉത്പാദിപ്പിക്കുന്ന മരുന്നുകളും ഇപ്പോള്‍ വിപണിയിലുണ്ട്. വിദേശ വിപണിയില്‍പോലും ആവശ്യക്കാരേറെയാണ് കാന്താരിക്ക്.

         
Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here