ആനക്കുളത്തെ കറുമ്പന്‍മാര്‍

   സിജോ പി ജോണ്‍, ടീം മേഘദൂത്:-

    എല്ലാ യാത്രകള്‍ക്കും ഒരു സംഗീതമുണ്ട്. മൂന്നാര്‍യാത്ര ഒരു മെലഡി പോലെയാണ്. മഞ്ഞിന്‍റെ തണുപ്പും ഇളം വെയിലും നല്‍കുന്ന സംഗീതം വീണ്ടും വീണ്ടും മൂന്നാറിന്‍റെ സൗന്ദര്യം ആസ്വദിക്കാന്‍ നമ്മെ മാടി വിളിക്കുന്നതാണ്. എന്നാല്‍ ഈ യാത്ര മൂന്നാറിലോട്ടല്ല. മറിച്ച് ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ മൂന്നാറിന്‍റെ സമീപത്തുള്ള മാങ്കുളം എന്ന കൊച്ചു ഗ്രാമത്തിലെ വിസ്മയിപ്പിക്കുന്ന കാഴ്ച്ചകളെ കുറിച്ചാണ്.

anakulam 4ആനകളെ എല്ലാവരും കണ്ടിട്ടുണ്ടാവും. എന്നാല്‍ നല്ല ലക്ഷണമൊത്ത കാട്ടാനകളെ കണ്ടിട്ടുണ്ടോ. അതും കയ്യെത്തും ദൂരത്ത്. ഇതും വെറും കഥയല്ല യാഥാര്‍ഥ്യമാണ്. ഇതുകാണാന്‍ ഉള്‍ക്കാടുകളിലോ ആമസോണ്‍ വനാന്തരങ്ങളിലോ ഔന്നും പോകണ്ടാ മൂന്നാറിലെ മാങ്കുളത്ത് എത്തിയാല്‍ മതി. മൂന്നാറില്‍ നിന്നും 33 കിലോമീറ്റര്‍ അകെലെയാണ് മാങ്കുളം. മാങ്കുളത്തെക്കുള്ള സഞ്ചാരം വര്‍ണ്ണവിസ്മയങ്ങള്‍ നിറച്ചു വച്ചിരിക്കുന്ന ചെപ്പുപോലെയാണ്. പച്ചവിരിച്ചു നില്‍ക്കുന്ന കണ്ണന്‍ദേവന്‍ തെയില തോട്ടങ്ങളിലെ കുളിരുള്ളകാറ്റും നമ്മോട് സൗഹൃദം പങ്കുവയ്ക്കാന്‍ അരികിലെത്തുന്ന കോടമഞ്ഞും ഏല്‍ക്കൂമ്പോള്‍ അറിയാതെ നാവില്‍ മൂളിപ്പാട്ടെത്തും. കോടമഞ്ഞിനെ തലോടിയും മലമടക്കുകള്‍ക്കിടയിലൂടെ ഞങ്ങള്‍ നീങ്ങി.anakulam 7

എല്ലാ സമയത്തും ആനക്കുളത്ത് ആനകള്‍ ഉണ്ടാകണമെന്നില്ല. ചില വൈകുന്നേരങ്ങളിലും അല്ലെങ്കില്‍ രാവിലെയും വെള്ളം കുടിക്കാന്‍ എത്താറുണ്ട്. അതിനാല്‍ ആനകളെ കാണാന്‍ പറ്റണെ എന്ന പ്രാര്‍ത്ഥനയില്‍ ഞങ്ങള്‍ നീങ്ങി. യാത്രയുടെ ഇടക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ പറ്റുന്ന ധാരാളം സ്ഥലങ്ങളുണ്ട്. ആങ്ങനെ ഞങ്ങള്‍ വിരിപാറവെള്ളാച്ചാട്ടം കാണാന്‍ ഇറങ്ങി. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ വിശാലമായ പാറയിലൂടെ നിരന്നൊഴുകുന്ന വെള്ളം.ജലത്തിന് നല്ല തണുപ്പുണ്ട് ആദ്യം ഒന്നു കൈമരക്കുമെങ്കിലും ആ തണുത്ത വെള്ളം കൊണ്ട് മുഖം കഴുകിയപ്പോള്‍ യാത്രാ ക്ഷീണവും അതിനോടൊപ്പം ഒഴുകി പോയി.anakulam 3

വിശാലമാണ് പാറ, പാറയിലൂടെ നടക്കാനും വിശ്രമിക്കാനും ധാരാളം ആളുകള്‍ എത്തുന്നുണ്ട്. നേരത്തെ ഈ സ്ഥലം സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനുശേഷം ഇപ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡുമാര്‍ നീരിഷണത്തിനായുണ്ട്. 20 രൂപ പാസും ഇപ്പോള്‍ ഈടാക്കുന്നുണ്ട്. പാസുണ്ടെങ്കില്‍പോലും മനസിനു സന്തോഷവും ഉന്മേഷവും നല്‍കുന്നതാണ് ഇവിടുത്തെ കാഴ്ച്ചകള്‍. വിശാലമായ പാറയും ചുറ്റും പച്ച പുതച്ചുനില്‍ക്കുന്ന മലമടക്കുകളും കണ്ടങ്ങനെ എത്രനേരം വേണമെങ്കിലും ചിലവാക്കാന്‍ തോന്നും. എന്നാല്‍ ഒത്തിരി വൈകിയാല്‍ ആനകള്‍ അതിന്‍റെ വഴിക്കു പോകും എന്ന ഓര്‍മ്മപ്പെടുത്തല്‍ വീണ്ടും യാത്രതിരിക്കാന്‍ ഞങ്ങള്‍ക്ക് പ്രേരകമായി. anakulam 6

മാങ്കുളത്തേക്ക് കല്ലാര്‍വഴിയും എത്താം. എന്നാല്‍ മൂന്നാറില്‍ നിന്ന് ലക്ഷമി റോഡുവഴിയുള്ള യാത്രയാണ് ഏറെ രസകരം. കാരണം വണ്ടിഓടിക്കുന്നാള്‍ക്ക് നല്ല പണിയാണ് ഈ യാത്ര. സ്റ്റീറിംഗ് ഊരി എടുക്കുന്നതുപോലെ നമുക്ക് തോന്നും. അങ്ങനെ ഒടുവില്‍ മാങ്കുളത്തെത്തിയപ്പോള്‍ സമയം 5.30 ആയിരുന്നു. ഞങ്ങള്‍ നേരേ ആനക്കുളത്തേക്ക് തിരിച്ചു. മാങ്കുളത്തുനിന്നും എട്ട് കിലോമീറ്ററുണ്ട് ആനക്കുളത്തെത്താന്‍. മുന്‍പ് ഇവിടേക്ക് ജീപ്പുമാത്രമെ സര്‍വ്വീസ് നടത്തിയിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ റോഡു പുതുക്കി പണിതതിനാല്‍ കാറും ഇവിടേക്ക് എത്തും. ഇനി ആനകള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പാണ് ഇന്ന് ആനകള്‍ ഒന്നും വന്നില്ലന്ന് നാട്ടുകാര്‍ പറഞ്ഞു. ഉച്ചമുതല്‍ ആനകളെ കാണാനായി അക്ഷമരായി കാത്തിരിക്കുന്നവരും അവിടെ ഉണ്ടായിരുന്നു. മഴക്കാലത്ത് അപൂര്‍വ്വമായിട്ടെ ആനകള്‍ എത്താറുള്ളു വേനല്‍കാലമായല്‍ ആനകളുടെ വമ്പന്‍ നിരതന്നെയായിരിക്കും ഇവിടെ.

anakulam 8

നേരിമംഗലം ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള ആനക്കുളത്ത് ആനകള്‍ വെള്ളം കുടിക്കാന്‍ എത്തുന്നതിന്‍റെ പിന്നില്‍ ഒരു രഹസ്യമുണ്ട്. ആനക്കുളത്തെ ജലത്തിന് ഒരു പ്രത്യേകരുചിയുള്ളതിനാലാണ് ആനകളെ ഇവിടെക്ക് ആകര്‍ഷിക്കുന്നത്. ഉപ്പുരസം കുടുതല്‍ ഉണ്ട് ഇവിടുത്തെ ജലത്തിന് ഇതുമൂലം രുചിപിടിച്ച കറുമ്പന്‍മാര്‍ ഉപ്പിട്ട നാരാങ്ങാവെള്ളം കുടിക്കുന്ന ആവേശത്തോടെ ഇവിടുത്തെ ജലം കുടിക്കുന്നു. മൂന്നാലുദിവസമായി മാങ്കുളത്തും പരിസരപ്രദേശങ്ങളിലും മഴ പെയ്തിട്ട് അതിനാല്‍ ഇന്ന് ആനകള്‍ ഇറങ്ങാന്‍ സാധിതയുണ്ടെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നതിനാല്‍ ടുറിസ്റ്റുകളും നാട്ടുകാരും ഉള്‍പ്പെടെ ഒരു വലിയ സംഘംതന്നെ സംഭവസ്ഥലത്ത് തമ്പടിച്ചിരുന്നു. അവരോടൊപ്പം  പ്രതീക്ഷ കൈവിടാതെ ഞങ്ങളും കാത്തിരുന്നു ആങ്ങനെ ഒടുവില്‍ ഏഴുമണിയോടുകുടി ഒരു സംഘം ചിന്നംവിളിയുമായി കാടുകുലുക്കിയെത്തി. രണ്ടുകുട്ടിയാനകളും നാലുപിടിയും ഒരു കൊമ്പനും അടങ്ങുന്ന സംഘം വെള്ളം കുടിക്കാനായി എത്തി. ഒരു സങ്കടം ആപ്പോഴും ഞങ്ങള്‍ക്കുണ്ടായിരുന്നു വെളിച്ചം പോയതിനാല്‍ ആനകളുടെ ചിത്രങ്ങള്‍ എടുക്കാന്‍ സാധിച്ചില്ല. ആനകള്‍ വന്നതിനുശേഷം കുറച്ചു സമയം കഴിഞ്ഞു മാത്രമെ ലൈറ്റുകള്‍ തെളിക്കു. ഇരുപ്പുറപ്പിക്കുന്നതിനു മുന്‍പ് വെളിച്ചം ഇട്ടാല്‍ ആനകള്‍ തിരികെ കാട്ടിലേക്കുപോകും. നിലയുറപിച്ചാല്‍ പിന്നെ ഒരു മുന്നാലുമണിക്കുറത്തെക്ക് ഗജരാജന്‍മാരുടെ വിളയാട്ടം ആയിരിക്കും.വെളിച്ചകുറവുമൂലം ആനകളുടെ ചിത്രങ്ങള്‍ വ്യക്തമായി ക്യാമറയില്‍ പതിപ്പിക്കാന്‍ സാധിച്ചില്ല.

anakulam 1

ആനകളും ഞങ്ങളും നില്‍ക്കുന്ന ദൂരം ഏകദേശം 25 മീറ്റര്‍ മാത്രമെ ഉള്ളു. ഇത്രയും അടുത്തായിട്ടുപോലും യാതൊരു ഭാവവ്യത്യാസങ്ങളും ഇല്ലാതെ ആനകള്‍ വെള്ളം കുടിക്കുകയും ചീറ്റുയും ചെയ്ത് ആരിലും അത്ഭുതമുണ്ടാക്കുന്ന ഒന്നാണ്. ഇടക്ക് കുറുമ്പന്‍മാരായ കാട്ടാന കുട്ടികള്‍ ഒടിക്കളിക്കുമ്പോള്‍ കൊമ്പന്‍ വഴക്കു പറയുന്നതുപോലെ ചിന്നം വിളിക്കുന്നതും കാണാം. മനുഷ്യരോട് ഇത്രയേറെ ഇണങ്ങിയ കാട്ടാനാകളെ വേറെ എവിടെയും കാണാന്‍ സാധിക്കില്ല എന്നത് ആനക്കുളത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. ആനകളെ കാണാന്‍ സാധിച്ചതിലുള്ള അതിയായ സന്തോഷത്തില്‍ ഞങ്ങള്‍ മടക്കുയാത്രക്ക് ഒരുങ്ങി.

         
Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here