Friday, March 29, 2024

പരാതി പറയാനായി വിളിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥിയോട് പരാതി പോലും കേള്‍ക്കാതെ കയര്‍ത്ത് എംഎല്‍എ മുകേഷ്.

FEATUREDപരാതി പറയാനായി വിളിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥിയോട് പരാതി പോലും കേള്‍ക്കാതെ കയര്‍ത്ത് എംഎല്‍എ മുകേഷ്.

കൊല്ലം: പരാതി പറയാന്‍ വിളിച്ച പത്താം ക്ലാസുകാരനോട് പൊട്ടിത്തെറിച്ച്‌ മുകേഷ് എം എല്‍ എ. തന്റെ ഫോണില്‍ വിളിച്ച കുട്ടിയോട് വളരെ മോശമായി മുകേഷ് സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്ത്. അത്യാവശ്യം കാര്യം പറയാനാണ് വിളിച്ചതെന്ന് കുട്ടി ആവര്‍ത്തിക്കുമ്ബോള്‍ കുട്ടിക്ക് നേരെ തട്ടിക്കയറുകയാണ് മുകേഷ് ചെയ്യുന്നത്. പാലക്കാട്, ഒറ്റപ്പാലം സ്വദേശിയായ കുട്ടിക്ക് തന്റെ എം എല്‍ എയുടെ പേരറിയില്ലെന്ന് പറഞ്ഞപ്പോള്‍ ‘നീ എന്റെ അടുത്തുണ്ടെല്‍ നിന്നെ ഞാന്‍ ചൂരല്‍ വെച്ച്‌ അടിച്ചെനെ’ എന്നാണു മുകേഷ് മറുപടി നല്‍കുന്നത്.

ഫോണ്‍ സംഭാഷണം ഇങ്ങനെ:

കുട്ടി: ഹലോ… സാര്‍ ഞാന്‍ പാലക്കാട്ട് നിന്നാണ് വിളിക്കുന്നത്.

മുകേഷ്: പാലക്കാട്ടോ? ഈ ആറ് പ്രാവശ്യം ഒക്കെ വിളിക്കുന്നത്? നമ്മളൊരു മീറ്ററിംഗില്‍ ഇരിക്കുവല്ലേ?

കുട്ടി: സാര്‍, ഞാനൊരു അത്യാവശ്യ കാര്യം പറയാന്‍ വിളിച്ചതാണ്.

മുകേഷ്: ഒന്നാമത് പാലക്കാട്ട്ന്ന് കൊല്ലം എം എല്‍ എയെ വിളിക്കേണ്ട ഒരു കാര്യവുമില്ല.

കുട്ടി: ഞാനൊരു അത്യാവശ്യ കാര്യം പറയാന്‍ വിളിച്ചതാണ്. ഞാന്‍ പത്തില്‍ പഠിക്കുന്ന ഒരു സ്റ്റുഡന്റ് ആണ്.

മുകേഷ്: പാലക്കാട് എം എല്‍ എ എന്ന് പറയുന്ന ആള്‍ ജീവനോടെ ഇല്ലേ?

കുട്ടി: സാര്‍ എനിക്ക് എന്റെ കൂട്ടുകാരന്‍ തന്നതാണ് ഈ നമ്ബര്‍

മുകേഷ്: കൂട്ടുകാരന്‍ എന്ന് പറയുന്ന അവന്റെ ചെവിക്കുറ്റി നോക്കി അടിക്കണം. സ്വന്തം നാട്ടിലെ എം എല്‍ എയുടെ നമ്ബര്‍ തരാതെ, വേറെ ഏതോ രാജ്യത്തുള്ള, വേറെ ഏതോ ജില്ലയിലുള്ള എം എല്‍ എയുടെ നമ്ബര്‍ തന്നിട്ട് അവന്‍ എന്താ പറഞ്ഞത്?

കുട്ടി: ഒന്ന് വിളിച്ച്‌ നോക്കാന്‍ പറഞ്ഞു. ഞാനൊരു കാര്യം….

മുകേഷ്: വേണ്ട, ഇയാള്‍ സ്വന്തം എം എല്‍ എയെ വിളിച്ചിട്ട് അയാള്‍ പറയുന്നതനുസരിച്ച്‌ എന്നെ വിളിക്ക്. ആറ് പ്രാവശ്യം ഒക്കെയാണോ വിളിക്കുന്നത്. ഞാന്‍ വലിയൊരു പ്രധാനപ്പെട്ട മീറ്ററിംഗിലാണ്. ഇതെന്താ? ആളുകള്‍ എന്നെ ഇവിടെ നോക്കി ചിരിക്കുകയാണ്. എന്താ ഇത് പിള്ളേരുകളിയാണോ?

കുട്ടി: സോറി സാര്‍

മുകേഷ്: സോറി ഒന്നുമല്ല, വെളച്ചിലാണ് ഇത്. ഒരാളെ ശല്യപ്പെടുത്തുക. സ്വന്തം എം എല്‍ എ ഉള്ളപ്പോള്‍ അയാളെ വിളിക്കാതെ, അയാളെ ബഫൂണ്‍ ആക്കിയിട്ട് വേറെ നാട്ടിലുള്ള എം എല്‍ എയെ വിളിക്കുക. തെറ്റല്ലേ അത്. പാലക്കാട് എം എല്‍ എ ജീവനോടെ ഇല്ലേ? സ്വന്തം എല്‍ എ എ ആരാണെന്ന് നിനക്കറിയോ?

കുട്ടി: ഇല്ല…

മുകേഷ്: സ്വന്തം എം എല്‍ എ ആരാണെന്നു അറിയില്ല. പത്തില്‍ പഠിക്കുന്ന നിനക്ക്. നീ എന്റെ മുന്നില്‍ ഉണ്ടായിരുന്നേല്‍ ചൂരല്‍ വെച്ച്‌ അടിച്ചെനെ ഞാന്‍. ഒറ്റപ്പാലത്തുള്ള എം എല്‍ എയെ കണ്ടുപിടിച്ച്‌ അയാളോട് സംസാരിക്ക്. അയാള് എന്ത് പറയുന്നു എന്ന് നോക്കിയിട്ട് എന്നെ വിളിക്ക്.

കുട്ടി: ഒകെ, സാര്‍.

Check out our other content

Check out other tags:

Most Popular Articles