Thursday, March 28, 2024

മത്സരത്തിനിടെ ഡാനിഷ് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കുഴഞ്ഞുവീണു,​ ഫിന്‍ലന്‍ഡ് ​-​ ഡെന്‍മാര്‍ക്ക് മത്സരം റദ്ദാക്കി

FEATUREDമത്സരത്തിനിടെ ഡാനിഷ് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കുഴഞ്ഞുവീണു,​ ഫിന്‍ലന്‍ഡ് ​-​ ഡെന്‍മാര്‍ക്ക് മത്സരം റദ്ദാക്കി

Euro Cup 2020 മത്സരത്തിനിടയില്‍ ഡെന്മാര്‍ക്ക് താരം ക്രിസ്ത്യന്‍ എറിക്സണ്‍ ബോധരഹിതനായി വീണു. താരം അത്യസന്ന നിലയില്‍ ചികിത്സയിലാണ്. ഇന്ന് ഫിന്‍ലാന്‍ഡ് ഡെന്‍മാര്‍ക്ക്‌ മത്സരം നടക്കുന്നതിനിടയിലാണ് താരം കളിക്കളത്തില്‍ ബോധരഹിതനായി വീണത്. കളിയുടെ നാല്‍പതാം മിനിറ്റിലാണ് സംഭവം.

അറ്റാക്കിങ് മിഡ് ഫീല്‍ഡറായ ക്രിസ്ത്യന്‍ എറിക്സണ്‍ ഡെന്മാര്‍ക്കിന്റെ പ്രധാന താരമാണ്. ക്ലബ് ഫുട്ബോളില്‍ ഇന്റര്‍മിലന്‍ താരമാണ് ക്രിസ്ത്യന്‍. അത്യാസന്ന നിലയിലായിലായ താരത്തിന് മൈതാനത്തുണ്ടായിരുന്ന മെഡിക്കല്‍ അംഗങ്ങള്‍ പ്രാഥമിക ശുശ്രുഷ നല്‍കി. മത്സരം താത്ക്കാലികമായി നിര്‍ത്തിവെച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി എറിക്സണിനെ ആശുപത്രിയിലേക്ക് മാറ്റി.

Check out our other content

Check out other tags:

Most Popular Articles