Tuesday, April 23, 2024

പുതിയ ഗവ.പ്ലീഡർമാരേയും സ്റ്റാന്റിംഗ് കൗൺസൽമാരെയും നിയമിക്കണം

Newsപുതിയ ഗവ.പ്ലീഡർമാരേയും സ്റ്റാന്റിംഗ് കൗൺസൽമാരെയും നിയമിക്കണം

കേരള ഹൈക്കോ ടതിയിലെ സീനിയർ ഗവ.പ്ലീഡർ, പ്ലീഡർ, ജില്ലകളിലെ വിവിധ കോടതികളിലെ ഗവ പ്ളീഡർന്മാർ സർക്കാരിനു കീഴിലുള്ള മുനിസിപ്പൽ കോർപ്പറേഷനുകൾ വിവിധങ്ങളായ മറ്റു സ്ഥാ പനങ്ങളിൽ കാൽ നൂറ്റാണ്ടായി ഒരേ വക്കീലന്മാർ തന്നെ കേസ്സു കൾ കൈകാര്യം ചെയ്യുന്നത് അ വസാനിപ്പിക്കണമെന്ന് ശ്രീനാ രായണ ധർമ്മവേദി സംസ്ഥാന വർക്കിംഗ് ചെയർമാൻ കെ.കെ. പുഷ്പാംഗദൻ, ജനറൽ സെക്രട്ട റി ഡോ. ബിജു രമേശ് എന്നിവർ ആവശ്യപ്പെട്ടു. മന്ത്രിസഭയിൽ പോലും പുതുമുഖങ്ങൾക്ക് അവസരം നൽകുമ്പോൾ ഈ വക്കീലന്മാരെ മാറ്റി പുതിയ ആൾക്കാർ വരേണ്ടിയിരിക്കുന്നു.ഹൈക്കോടതിയിൽ ഇടതുപക്ഷ സർക്കാർ വരുമ്പോൾ സ്ഥിരമായി നിയമിക്കപ്പെടുന്നു.വമ്പൻ ഫീസ് ആണ് ഇക്കൂട്ടർ എഴുതി വാങ്ങുന്നത്.ഓൾ ഇൻഡ്യ ലോയേഴ്സ് യൂണിയനു കീഴിൽ ഹൈക്കോ ടതികളിലും ജില്ലാകോടതികളിലും മറ്റ് കിഴ്കോടതികളിലും നിരവധി വക്കീലന്മാർ ഉണ്ടായിട്ടും ഇവർ തന്നെ സ്ഥിരമായി നിയമിക്കപ്പെടുന്നു. ഹൈക്കോടതിയിലെ പ്ലീഡർമാരുടെ ഭാര്യമാരെ തന്നെ ജില്ലകളിലെ കോടതികളിൽ പ്ലീഡർമാരായി നിയമിക്കുന്ന പതിവും നടക്കുന്നുണ്ട്. ഇത് ധാർമ്മികമായി ശരിയല്ല.അനേകം വക്കീലന്മാർ ഇൻഡ്യൻ ലോയേഴ്സ് യൂണിയനു കീഴിലുള്ളവർ അവസരത്തിനായി കാത്തു നിൽക്കുമ്പോൾ ഒരു കൂട്ടർ തന്നെ സ്ഥിരമായി ഈ തസ്തികകളിൽ നിയമിക്കപ്പെടുക യാണ്.ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടേയും നിയമ മന്ത്രിയുടെയും അടിയന്തിര ശ്രദ്ധ ഉണ്ടാവണമെന്ന് കെ.കെ. പുഷ്പാംഗദനും ഡോ. ബിജുരമേശും ആവശ്യപ്പെട്ടു.

spot_img

Check out our other content

Check out other tags:

Most Popular Articles