Wednesday, April 24, 2024

അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാ വിലക്ക് ജൂണ്‍ 30 വരെ നീട്ടി.

LIFESTYLEഅന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാ വിലക്ക് ജൂണ്‍ 30 വരെ നീട്ടി.

 

രാജ്യത്ത് അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാവിലക്ക് ജൂണ്‍ 30 വരെ നീട്ടി. കൊവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ത്യന്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) ആണ് ഇക്കാര്യം അറിയിച്ചത്. വാണിജ്യ വിമാനങ്ങള്‍ക്ക് 2020 ജൂണ്‍ 26ന് ഏര്‍പ്പെടുത്തിയ ഭാഗിക യാത്രാ വിലക്ക് പരിഷ്‌കരിച്ചു കൊണ്ടാണ് നടപടി. എന്നാല്‍, തിരഞ്ഞെടുത്ത റൂട്ടുകളില്‍ സാഹചര്യം പരിഗണിച്ച്‌ ഷെഡ്യൂള്‍ഡ് ഫ്ളൈറ്റുകള്‍ അനുവദിക്കും.

2020 മാര്‍ച്ച്‌ 23 മുതലാണ് രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം മെയ് 20 മുതല്‍ വന്ദേഭാരത് മിഷന് കീഴില്‍ പ്രത്യേക സര്‍വീസുകളും ജൂലൈ മുതല്‍ വിവിധ രാജ്യങ്ങളുമായുള്ള ധാരണപ്രകാരം എയര്‍ ബബ്ള്‍ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles