Friday, March 29, 2024

ഓട്ടം നിലച്ചതോടെ പുതിയ ജോലി തെരയേണ്ട സാഹചര്യത്തിലാണ്​ സ്വകാര്യ ബസ്​ തൊഴിലാളികള്‍

Covid 19ഓട്ടം നിലച്ചതോടെ പുതിയ ജോലി തെരയേണ്ട സാഹചര്യത്തിലാണ്​ സ്വകാര്യ ബസ്​ തൊഴിലാളികള്‍

ലോക്​ഡൗണിനെത്തുടര്‍ന്ന് ഓട്ടം നിലച്ചതോടെ പുതിയ ജോലി തെരയേണ്ട സാഹചര്യത്തിലാണ്​ സ്വകാര്യ ബസ്​ തൊഴിലാളികള്‍. ലോക്​ഡൗണ്‍ നിര്‍ദേശം കര്‍ശനമാക്കിയതോടെ നിര്‍ത്തിയിട്ട ബസുകള്‍ പലതും തുരുമ്ബുപിടിച്ചും വള്ളിച്ചെടി പടര്‍ന്നും നശിക്കുകയാണ്​​.

കോവിഡ്​ രണ്ടാം തരംഗത്തിന്റെ ആദ്യനാളുകളില്‍ തന്നെ സ്വകാര്യ ബസുകളുടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായി. ശമ്ബളവും അറ്റകുറ്റപ്പണികളും ഡീസല്‍ ചെലവും കഴിഞ്ഞ്​ കാര്യമായൊന്നും ഉടമകള്‍ക്ക്​ കിട്ടാതായതോടെ പലരും ഫോം ജി ഹാജരാക്കി ബസുകള്‍ നിര്‍ത്തിയിട്ടു.

കോവിഡ്​ വ്യാപനം രൂക്ഷമായതോടെ ആളുകള്‍ സ്വന്തം വാഹനങ്ങളില്‍ യാത്ര ശീലമാക്കിയതിനാല്‍ വ്യവസായം വലിയ പ്രതിസന്ധിയിലായി. ലോക്​ഡൗണ്‍ പിന്‍വലിച്ചാല്‍പോലും സ്വകാര്യ ബസുകളില്‍ പലതും നിരത്തിലിറങ്ങണമെങ്കില്‍ അറ്റകുറ്റപ്പണികള്‍ക്കായി വലിയ തുക മുടക്കേണ്ട സാഹചര്യമാണ്​.

Check out our other content

Check out other tags:

Most Popular Articles