Thursday, April 18, 2024

ജീവിതത്തെ പ്രതീക്ഷയോടെ സ്നേഹിച്ച നന്ദു മഹാദേവ എന്ന പോരാളി വിട വാങ്ങി

FEATUREDജീവിതത്തെ പ്രതീക്ഷയോടെ സ്നേഹിച്ച നന്ദു മഹാദേവ എന്ന പോരാളി വിട വാങ്ങി

മലയാളികളെ ഏറെ ദുഃഖത്തിലാഴ്ത്തിയ വാര്‍ത്തയോടെയാണ് ഇന്നത്തെ പുലരി പിറന്നത്. കഠിനമായ വേദനയിലും ജീവിതത്തെ പ്രതീക്ഷയോടെ സ്നേഹിച്ച നന്ദു മഹാദേവ എന്ന പോരാളി വിട വാങ്ങി. കാന്‍സറിനോടുള്ള പോരാട്ടം അവസാനിപ്പിച്ച്‌ നന്ദു മഹാദേവ (27) വേദനയില്ലാത്ത ലോകത്തേക്ക് യാത്ര പോയപ്പോള്‍ സോഷ്യല്‍മീഡിയയിലും ദുഃഖം നിറഞ്ഞ പോസ്റ്റുകളായിരുന്നു വന്നുകൊണ്ടിരുന്നത്.

നന്ദുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം അറിയിച്ചു. അര്‍ബുദ രോഗത്തിനെതിരെ അതിജീവനത്തിന്റെ സന്ദേശം സമൂഹത്തിനു നല്‍കിയ നന്ദുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി . നന്ദുവിന്റെ വിയോഗം നാടിന്റെ നഷ്ടമാണ്.

അര്‍ബുദം ബാധിച്ചു ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലങ്ങളില്‍ ഒറ്റപ്പെട്ടു പോയവര്‍ക്ക് നീയൊരു പ്രതീക്ഷയുടെ പച്ചത്തുരുത്തായിരുന്നു…മരണമുഖത്തെ ഇരുട്ടറകളില്‍ തനിച്ചുപോയ പതിനായിരങ്ങള്‍ക്ക് നീ പ്രത്യാശയുടെ പൊന്‍കിരണമായിരുന്നു…

അസ്ഥി നുറുങ്ങുന്ന വേദനയിലും കീമോ ഹാളുകളില്‍ നിന്ന് നീ പകര്‍ന്ന പോസിറ്റിവിറ്റിയിലും പുഞ്ചിരിയിലും പ്രതീക്ഷയോടെ ജീവിതത്തിലേക്കു തിരിച്ചു വന്നവര്‍ പതിനായിരങ്ങളാണ്.

ദുരന്തങ്ങളോരോന്നായ് നിന്റെ ശരീരം കാര്‍ന്നു തിന്നുമ്ബോള്‍ അതിനിടയിലും ബാക്കിയായ കൊച്ചു കൊച്ചു അനുഗ്രഹങ്ങളെ മഷിയിട്ടു തിരഞ്ഞു ജീവിതമാഘോഷിക്കുമ്ബോള്‍, പ്രതീക്ഷയറ്റവര്‍ക്ക് പ്രജോതനമാവുകയായിരുന്നു നന്ദു

spot_img

Check out our other content

Check out other tags:

Most Popular Articles