Friday, March 29, 2024

പാലാ മേഖലയിൽ ചുഴലിക്കാറ്റ്; വന്‍ നാശനഷ്ടം

FEATUREDപാലാ മേഖലയിൽ ചുഴലിക്കാറ്റ്; വന്‍ നാശനഷ്ടം

പാലായില്‍ വിവിധ മേഖലകളിലായി ശക്തമായ ചുഴലിക്കാറ്റ് . വന്‍ നാശനഷ്ടം ഉണ്ടായി . അതെസമയം ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടാതെ കാറ്റ് പടിഞ്ഞാറ്റിന്‍കര, പാളയം മേഖലയില്‍ വന്‍ നാശവും സൃഷ്ടിച്ചു. നിരവധി വന്‍മരങ്ങള്‍ നിലംപൊത്തി. റബ്ബര്‍ മരങ്ങളും മറ്റും കടപുഴകി വീണു . വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലച്ചു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. മരങ്ങള്‍ വീണ് നിരവധി വീടുകള്‍ക്കു കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്.

Check out our other content

Check out other tags:

Most Popular Articles