Thursday, April 18, 2024

അനുസിത്താരയ്ക്കെതിരെ സൈബർ ആക്രമണം …..ചുട്ട മറുപടി നല്കിയ അനു സിത്താര ആരാധകർക്ക് ആവേശമായി

Covid 19അനുസിത്താരയ്ക്കെതിരെ സൈബർ ആക്രമണം …..ചുട്ട മറുപടി നല്കിയ അനു സിത്താര ആരാധകർക്ക് ആവേശമായി

ചെറിയ പെരുന്നാൾ ആശംസയുമായി തട്ടമിട്ട മുസ്ലീം വേഷത്തിലെത്തിയ അനു സിത്താരയ്ക്കെതിരെയാണ് ആരെയും ലജ്ജിപ്പിക്കുന്ന കമന്റുകളുമായി ഫേസ്ബുക്കിൽ സൈബർ ആക്രമണം നടക്കുന്നത്. ചുട്ട മറുപടിയുമായി അനു സിത്താരയെത്തിയതോടെ പ്രശസ്ത സിനിമാ താരത്തിന്റെ ആരാധകരും പ്രത്യാക്രമണവും ആരംഭിച്ചു.
അനു സിത്താര മുസ്ലീം വേഷത്തിൽ കണ്ടതിൽ പ്രകോപിതനായ ആൾ മതം മാറിയോ എന്ന കമന്റുമായെത്തി ….. മോശം കമന്റിന് മനുഷ്യനായി എന്ന ചുട്ട മറുപടി നല്കാൻ അനു സിത്താരയും മടിച്ചില്ല.
അനു സിത്താരയുടെ തക്ക മറുപടിയെത്തിയതോടെ അവരുടെ ആരാധകരും ആവേശത്തിലായി.
Converted എന്ന ദുരുദ്ദേശകമന്റിന് human എന്ന അനു സിത്താരയുടെ കമന്റിന് 5000 ലധികം ലൈക്കുകളും നൂറുകണക്കിന് ആരാധകരുടെ അനുകൂല കമന്റുകളുമാണ് വന്നിരിക്കുന്നത്.

spot_img

Check out our other content

Check out other tags:

Most Popular Articles