Thursday, April 25, 2024

18-44 പ്രായപരിധിയുള്ളവർക്കു കോവിഡ് വാക്​സിനേഷന്‍ ഉടന്‍ -മുഖ്യമ​ന്ത്രി

FEATURED18-44 പ്രായപരിധിയുള്ളവർക്കു കോവിഡ് വാക്​സിനേഷന്‍ ഉടന്‍ -മുഖ്യമ​ന്ത്രി

18-44 പ്രായപരിധിയിലെ ഗുരുതര രോഗങ്ങളുള്ളവര്‍ക്കുള്ള വാക്​സിനേഷന്‍ എത്രയും ​പെ​െട്ടന്ന്​ ആരംഭിക്കുമെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയന്‍. ഇൗ പ്രായപരിധിയിലെ മറ്റ്​ മുന്‍ഗണനാവിഭാഗങ്ങളിലും ഒ​ാരോന്നിലും എത്ര പേരു​ണ്ട്​ എന്ന്​ കണക്കാക്കി ഇവര്‍ക്ക്​ വാക്​സിന്‍ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും. സംസ്ഥാനം വിലകൊടുത്തുവാങ്ങിയ വാക്​സിനില്‍ നിന്നാണ്​ 18 വയസ്സ്​​ കഴിഞ്ഞവര്‍ക്കുള്ളത്​​ നല്‍കുക.

45 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിന്‍ കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കും എന്നാണ് പുതിയ വാക്സിന്‍ നയത്തില്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ 45 വയസ്സിനുമുകളിലുള്ളത് ഏകദേശം 1.13 കോടി ആളുകളാണ്. അവര്‍ക്ക് രണ്ട്​ ഡോസ് വീതം നല്‍കണമെങ്കില്‍ 2.26 കോടി ഡോസ് ലഭിക്കണം. കോവിഡ് തരംഗത്തി​െന്‍റ നിലവിലെ വ്യാപനവേഗത്തി​െന്‍റ ഭാഗമായുണ്ടാകുന്ന മരണനിരക്ക് കുറച്ചുനിര്‍ത്താന്‍ 45 വയസ്സിന്​ മുകളിലുള്ളവരുടെ വാക്സിനേഷന്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം. അതുകൊണ്ടുതന്നെ കേരളത്തിനര്‍ഹമായ വാക്സിന്‍ എത്രയും വേഗത്തില്‍ ലഭ്യമാക്കണം എന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടു​െണ്ടന്നും ഇക്കാര്യത്തില്‍ നിരവധിതവണ ഔദ്യോഗികമായിത്തന്നെ കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ടിട്ടു​െണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു. തിക്കും തിരക്കും ഇല്ലാതെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തദ്ദേശവകുപ്പും ആരോഗ്യവകുപ്പും കൂട്ടായി ശ്രദ്ധിക്കണം. ​പോലീസ് സഹായം ആവശ്യമെങ്കില്‍ ലഭ്യമാക്കും. 18 നും 45 നും ഇടയിലുള്ളവര്‍ക്ക് ഓര്‍ഡര്‍ ചെയ്ത വാക്സിന്‍ അവര്‍ക്ക് തന്നെ നല്‍കും.

ഇക്കാര്യത്തില്‍ നിരവധി മുന്‍ഗണനകളും ആവശ്യമായി വരുന്നുണ്ട്. എല്ലാവര്‍ക്കും നല്‍കാന്‍ മാത്രം വാക്സിന്‍ ഒറ്റയടിക്ക് ലഭ്യമല്ല എന്നതാണ് നേരിടുന്ന പ്രശ്നം. സംസ്ഥാനത്തിന്​ കേ​ന്ദ്രവിഹിതമായി 1,84,070 ഡോസ്​ വാക്​സിന്‍ കൂടി ഉടന്‍ ലഭിച്ചേക്കുമെന്നാണ്​ പ്രതീക്ഷ. രണ്ടാം ഡോസുകാര്‍ക്ക്​ മുന്‍ഗണന നല്‍കിയുള്ള വാക്​സിന്‍ വിതരണവും പുരോഗമിക്കുകയാണ്​.സംസ്ഥാന ജനസംഖ്യയുടെ 17.45 ശതമാനം പേര്‍​ ഇതുവരെ കോവിഡ്​ പ്രതി​േരാധ കുത്തിവെപ്പെടുത്തു.

spot_img

Check out our other content

Check out other tags:

Most Popular Articles