Friday, April 19, 2024

ഗൗരിയമ്മയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലെത്തി.

FEATUREDഗൗരിയമ്മയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലെത്തി.

 ഗൗരിയമ്മയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര അവരുടെ എക്കാലത്തേയും പോരാട്ടഭൂമിയായ ആലപ്പുഴയിലെത്തി. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷമാണ് മൃതദേഹം സംസ്‌കരിക്കാനായി അരൂരിലേക്ക് കൊണ്ടു വന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായതിനാല്‍ തന്നെ വഴിയരികില്‍ ഒരിടത്തും പൊതുദര്‍ശനം ഉണ്ടായിരുന്നില്ല. വൈകുന്നേരം ആറ് മണിയ്‌ക്ക് വലിയ ചുടുകാട്ടില്‍ കേരളത്തിന്‍റെ വിപ്ലവ നായികയെ സംസ്‌കരിക്കും. ഭര്‍ത്താവിയിരുന്ന ടി വി തോമസിനെ സംസ്‌കരിച്ചതിന് അരികെയാണ് ഗൗരിയമ്മയ്‌ക്കായും അന്ത്യവിശ്രമം ഒരുക്കുന്നത്.

പാര്‍ട്ടി വിട്ടുപോയ ഒരാളെ വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കുന്ന പതിവ് സി പി എമ്മിനില്ല. എന്നാല്‍ ഗൗരിയമ്മയുടെ ആഗ്രഹമായിരുന്നു തന്‍റെ അന്ത്യവിശ്രമം വലിയ ചുടുകാട്ടില്‍ ആയിരിക്കണമെന്നത്. രാവിലെ മരണവിവരം അറിഞ്ഞയുടന്‍ വലിയ ചുടുകാട്ടില്‍ തന്നെ സംസ്‌ക്കാരം നടത്താന്‍ സി പി എം- സി പി ഐ നേതൃത്വങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles