Tuesday, April 23, 2024

സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം 15 മുതല്‍ ആരംഭിക്കും.

Covid 19സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം 15 മുതല്‍ ആരംഭിക്കും.

കേന്ദ്രസര്‍ക്കാരിന്റെ അന്നയോജന പദ്ധതി പ്രകാരമുള്ള അരിവിതരണം 17 മുതല്‍ ആരംഭിക്കും. നാലു മാസത്തേക്കുള്ള അരി എഫ്.സി.ഐ ഗോഡൗണുകളില്‍ സ്റ്റോക്കുണ്ട്.

രണ്ടു മാസത്തേക്കുള്ള വിതരണത്തിന് കേന്ദ്ര പദ്ധതി പ്രകാരം ആദ്യ ഘട്ടമായി 50,000 ടണ്‍ അരി കൈമാറി. തമിഴ്നാടും കര്‍ണ്ണാടകയും കൂടി അടച്ചെങ്കിലും കേരളത്തില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാകില്ല. പതിവ് പോലെ അതിര്‍ത്തി കടന്ന് പച്ചക്കറിയും പലവ്യഞ്ജനവും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുമായി വാഹനങ്ങള്‍ എത്തും. കേരളത്തിന് 1,26,488 ടണ്‍ അരിയും 28,312 ടണ്‍ ഗോതന്ബുമാണ് മേയ് ,ജൂണ്‍ മാസങ്ങളിലേക്ക് അനുവദിച്ചത്. വിലക്കയറ്റവും യാതൊരു ക്ഷാമവും ലോക്ഡൌണ്‍ കാലത്ത് ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ നേരത്തെ അറിയിച്ചിരുന്നു

spot_img

Check out our other content

Check out other tags:

Most Popular Articles