Friday, April 19, 2024

“അസാധാരണ കാലത്ത് അസാധാരണ നീക്കം വേണം” കൊവിഡ് വാക്‌സിന് പേറ്റന്റ് ഒഴിവാക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

Covid 19"അസാധാരണ കാലത്ത് അസാധാരണ നീക്കം വേണം" കൊവിഡ് വാക്‌സിന് പേറ്റന്റ് ഒഴിവാക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

കൊവിഡ് വാക്‌സിന് അമേരിക്ക പേറ്റന്റ് ഒഴിവാക്കി. ഫൈസർ, മൊഡേണ എന്നീ കമ്പനികളുടെ എതിർപ്പിനെ അവഗണിച്ചാണ് തീരുമാനം. ലോകാരോഗ്യ സംഘടനയിൽ ഇത് സംബന്ധിച്ച നിലപാട് രാജ്യം അറിയിക്കും. അസാധാരണ കാലത്ത് അസാധാരണ നീക്കം വേണമെന്നാണ് ഇതേ കുറിച്ച് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്. കൊവിഡിന് എതിരായ നിർണായക നിമിഷമെന്ന് ഇതേക്കുറിച്ച് ലോകാരോഗ്യ സംഘടന പറഞ്ഞു.വേൾഡ് ട്രെയ്ഡ് ഓർഗനൈസേഷനിൽ ഇതേക്കുറിച്ച് അമേരിക്കൻ പ്രതിനിധി കാതറിൻ തായ് സംസാരിച്ചു. കൂടുതൽ കമ്പനികൾക്ക് ഇങ്ങനെ വാക്‌സിൻ ലോകത്ത് ഉത്പാദിപ്പിക്കാൻ സാധിക്കും. പേറ്റന്റ് സംരക്ഷണത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിലും ഇപ്പോൾ പ്രധാനം മഹാമാരി അവസാനിപ്പിക്കുന്നതിലാണെന്നും അവർ പറഞ്ഞു.

ലോക വ്യാപാര സംഘടന മേധാവി ജനറൽ എൻഗോസി ഓകാൻജോ ഇവേയാല വികസിത- വികസ്വര രാജ്യങ്ങളുടെ അംബാസിഡർമാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം. താത്കാലികമായാണ് വാക്സിൻ പേറ്റൻറിൽ ഇളവ് നൽകുന്നത്. ഇന്ത്യ- ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ ഇക്കാര്യം നേരത്തെ തന്നെ ലോക വ്യാപാര സംഘടനയോടെ മുൻപിൽ വച്ചിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles