Thursday, April 25, 2024

ഇത് “പിണറായ വിജയൻ”… സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി തെന്നിന്ത്യൻ താരം സിദ്ധാർത്ഥിന്റെ പോസ്റ്റ്

Electionഇത് "പിണറായ വിജയൻ"… സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി തെന്നിന്ത്യൻ താരം സിദ്ധാർത്ഥിന്റെ പോസ്റ്റ്

കേരളത്തിൽ തുടർഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച്‌ നിരവധി താരങ്ങൾ ആണ് ഇതിനോടകം രംഗത്തെത്തിയത്. എന്നാൽ തെന്നിന്ത്യൻ താരം സിദ്ധാർഥ് പിണറായി വിജയനെ അഭിനന്ദിച്ചതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച വിഷയം. ‘പിണറായ വിജയൻ’ എന്നാണ് സിദ്ധാർഥ് ആദ്യം ട്വീറ്റ് ചെയ്തത്. പേരെഴുതിയതിൽ തെറ്റുപറ്റിയെന്ന് ചൂണ്ടിക്കാട്ടി നിരവധിപേരാണ് രംഗത്തെത്തി.

ഇതോടെ വിശദീകരണവുമായി താരം വീണ്ടും എത്തി. അത് അക്ഷരത്തെറ്റല്ലെന്ന് താരം പറയുന്നു. ‘സ്പെല്ലിങ് ഒക്കെ എനിക്ക് അറിയാം മക്കളേ, ഞാൻ പിണറായി വിജയനെ പുകഴ്ത്തുകയായിരുന്നു’ എന്ന് നടൻ ട്വീറ്റ് ചെയ്തു. എന്തായാലും അടിച്ചു പൊളിച്ചു കേരളം എന്നാണ് സിദ്ധാർഥ് കുറിച്ചത്. പിണറായ എന്ന വാക്കിന് ഗംഭീരം എന്നാണ് തമിഴിൽ അർഥം വരുന്നതെന്നാണ് കമന്റുകളിൽ പലരും പറയുന്നത്.

മലയാളികൾ അടക്കം നിരവധിപ്പേരാണ് സിദ്ധാർഥിന്റെ ട്വീറ്റിൽ പ്രതികരണം പങ്കുവച്ചത്. മലയാളികൾക്ക് അഭിമാനിക്കാം, ഇതാണ് കേരളം ഇവിടെ ഇങ്ങനെയാണ് തുടങ്ങി നീളുന്നു കമന്റുകൾ.

spot_img

Check out our other content

Check out other tags:

Most Popular Articles