Friday, March 29, 2024

“രാജ്യത്തെ ജനങ്ങൾക്ക് സൗജന്യ വാക്സിൻ നിഷേധിക്കുന്നു എന്നത് വ്യാജപ്രചരണം”പരിഭ്രാന്തി ഉണ്ടാക്കുകയെന്നത് ഒരു മനോരോഗമാണ്. ചിലർ അത് തുടർന്നുകൊണ്ടേയിരിക്കും:എൻ ഹരി

Covid 19"രാജ്യത്തെ ജനങ്ങൾക്ക് സൗജന്യ വാക്സിൻ നിഷേധിക്കുന്നു എന്നത് വ്യാജപ്രചരണം"പരിഭ്രാന്തി ഉണ്ടാക്കുകയെന്നത് ഒരു മനോരോഗമാണ്. ചിലർ അത് തുടർന്നുകൊണ്ടേയിരിക്കും:എൻ ഹരി

രാജ്യത്തു കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആകെ ഉള്ള ആശ്വാസം നമ്മൾ വാക്‌സിൻ കണ്ടുപിടിച്ചു എന്നുള്ളതാണ് . വാക്‌സിനേറ്റഡ് ആവാനുള്ള തത്രപ്പാടിലാണ് രാജ്യത്തെ ജനങ്ങൾ.ഇതിനിടയിലാണ് വാക്‌സിൻ ക്ഷാമം എന്ന പ്രതിസന്ധിയും,സൗജന്യ നിരക്കിൽ വാക്‌സിൻ ജനങ്ങൾക്ക് നൽകാനാവില്ല എന്ന പ്രഖ്യാപനവും ഉണ്ടാവുന്നത്.ഇത് ജനങ്ങളെ ആശങ്കയിലാക്കുന്നു. എന്നാൽ ഇതെല്ലം വ്യാജ പ്രചാരണങ്ങളാണെന്നും,ആളുകളുടെ ഇടയിൽ പരിഭ്രാന്തി ഉണ്ടാക്കുകയാണ് ഇതിനു പിന്നിലുള്ളവരുടെ ലക്ഷ്യമെന്ന് പറഞ്ഞിരിക്കുകയാണ് ബി ജെ പി സംസ്ഥാന നേതാവ് എൻ.ഹരി.തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് എൻ ഹരിയുടെ പ്രതികരണം.

പോസ്റ്റ് വായിക്കാം :-

പരിഭ്രാന്തി ഉണ്ടാക്കുകയെന്നത് ഒരു മനോരോഗമാണ്. ചിലർ അത് തുടർന്നുകൊണ്ടേയിരിക്കും..
നിയമത്തിൽ മതങ്ങളുടെ പേര് പരാമര്ശിച്ചതിന്റെ യുക്തിയെ ചോദ്യം ചെയ്യുന്നു എന്ന വ്യാജനെ CAA വിരുദ്ധ കാലാപ സമയത്തു രാജ്യത്തു ജനിച്ചു വളർന്ന മുസ്ളീം സഹോദരന്മാരെ നാട് കടത്തും എന്നും പറഞ്ഞായിരുന്നു ഇവർ പരിഭ്രാന്തി പരത്തിയിരുന്നത്. അത് വിശ്വസിച്ച നിഷ്കളങ്കരായ അനേകം ആളുകൾ പരിഭ്രാന്തരായിട്ടുണ്ട്.
രാജ്യത്തെ ജനങ്ങൾക്ക് സൗജന്യ വാക്സിൻ നിഷേധിക്കുന്നു എന്നാണ് ഇവരുടെ പുതിയ അപവാദ പ്രചാരണം. പുതുതായി വന്ന വാക്സിൻ പോളിസിയുടെ പേരിൽ ദുർവ്യാഖ്യാനം നടത്തിയാണ് ഇന്നാട്ടിലെ കമ്മ്യൂണിസ്റ്റുകാർ പ്രചാരണം നടത്തുന്നത്.
ലോക രാജ്യങ്ങളിൽ വച്ച് ഏറ്റവും വേഗതയിൽ വാക്സിൻ നൽകുന്ന രാജ്യം നമ്മുടെ ഭാരതമാണ്. 100 ദിവസം കൊണ്ട് 14.19 കോടി സൗജന്യ വാക്സിൻ വിതരണം നടന്നു കഴിഞ്ഞു. കേരളത്തിൽ മാത്രം 70 ലക്ഷം ഡോസുകൾ വിതരണം ചെയ്യപ്പെട്ടു.
ഇനി പുതിയ വാക്സിൻ പോളിസി എന്താണെന്ന് നോക്കാം.
വിവിധ കമ്പനികളിൽ കൂടി രാജ്യത്തു ഉത്പാദിപ്പിക്കുന്ന ആകെ വാക്സിനിൽ 50% കേന്ദ്രസർക്കാറിന് ആണ്. കമ്പനികളിൽ നിന്നും പണം കൊടുത്തു കേന്ദ്രം ഇത് വാങ്ങുന്നു. കേന്ദ്രം ഒരിടത്തും നേരിട്ട് വാക്സിൻ വിതരണം ഇല്ല. പകരം സംസ്ഥാനങ്ങൾ വഴി ആണ് വിതരണം. നിലവിൽ 45 വയസ്സ് മുകളിൽ ഉള്ളവർക്ക് ആണ് ഇത്. 45 വയസ്സിനു മുകളിൽ ഉള്ളവരെ പൂർണമായും വാക്സിൻ എടുപ്പിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ആദ്യ ലക്ഷ്യം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും ഇതാണ്. ഇനിയും അത് തുടരും. അത് കഴിഞ്ഞാൽ അടുത്ത യോഗ്യത വിഭാഗത്തെ കേന്ദ്രം പ്രഖ്യാപിക്കും. രാജ്യത്തു ഉത്പാദിപ്പിക്കപ്പെടുന്ന വാക്സിനിൽ 50% തുടർന്നും കേന്ദ്രം വാങ്ങി സംസ്ഥാനങ്ങൾക്ക് നല്കിക്കൊണ്ടിരിക്കും.
രാജ്യത്തു ഉത്പാദിപ്പിക്കപ്പെടുന്ന ബാക്കി 50% എന്ത് ചെയ്യും എന്നതാണ് അടുത്തത് പറയുവാൻ പോകുന്നത്.
ഇതിൽ രണ്ട് option ഉണ്ട്.

  1. സംസ്ഥാനങ്ങൾക് കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങി 18 മുതൽ 44 വയസ്സ് വരെയുള്ളവർക്ക് സൗജന്യമായി നൽകാം.
  2. ഇതിനോടൊപ്പം തന്നെ പ്രൈവറ്റ് സ്ഥാപനങ്ങൾക്കും വാങ്ങി നൽകാം. ഇതിൽ പ്രൈവറ്റ് നൽകുന്നതിൽ മാത്രം തുക ഈടാക്കും.
    സൗജന്യ വാക്സിൻ നിഷേധിക്കുകയാണോ ചെയ്യുന്നത് എന്നു നമുക്ക് സ്വയം വിലയിരുത്താം. എത്രയും വേഗം എല്ലാവരും വാക്സിൻ എടുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. പുതിയ നയം അതിനുള്ള സാധ്യതകൾ തുറന്നിടുന്നു.
    പരിഭ്രാന്തി പടർത്തുന്ന അപവാദ പ്രചാരണങ്ങളിൽ വീഴരുത്. എത്രയും വേഗം എല്ലാവരും ഊഴം അനുസരിച്ച് തിക്കും തിരക്കും ഇല്ലാതെ സമാധാനമായി വാക്സിൻ എടുക്കുവാൻ ശ്രദ്ധിക്കുമല്ലോ…

Check out our other content

Check out other tags:

Most Popular Articles