Thursday, April 25, 2024

വാക്‌സിനുകളുടെ വിലയുടെ കാര്യത്തിലുള്ള നിലപാട് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍.

Covid 19വാക്‌സിനുകളുടെ വിലയുടെ കാര്യത്തിലുള്ള നിലപാട് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍.

രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കൊവാക്‌സിന്‍ കൊവിഷീല്‍ഡ് വാക്‌സിനുകളുടെ വിലയുടെ കാര്യത്തിലുള്ള നിലപാട് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രാലം എത്തിയിരിക്കുന്നത്.

കൊറോണ പ്രതിരോധ വാക്‌സിനുകള്‍ ഡോസ് ഒന്നിന് 150 രൂപ നിരക്കില്‍ കേന്ദ്രം വാങ്ങുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്ന വാക്‌സിന്‍ തികച്ചും സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നവരില്‍ നിന്നും സംസ്ഥാനങ്ങള്‍ക്കും ആശുപത്രികള്‍ക്കും നേരിട്ട് വാക്‌സിന്‍ വാങ്ങാമെന്നതായിരുന്നു കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ വാക്‌സിന്‍ നയം.
അതിനിടെ കൊവിഷീല്‍ഡ് ഡോസ് ഒന്നിന് കേന്ദ്രത്തിന് 150 രൂപയ്ക്ക് നല്‍കുമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങള്‍ക്ക് ഡോസ് ഒന്നിന് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമായിരിക്കും വില്‍ക്കുകയെന്നും സെറം ഇന്‍സ്റ്റിറ്റിയൂട്ട് വ്യക്തമാക്കിയിരുന്നു. ആകെ ഉത്പാദിപ്പിക്കുന്നതില്‍ 50 ശതമാനം കേന്ദ്രത്തിന് നല്‍കുമ്‌ബോള്‍ അവശേഷിക്കുന്ന 50 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ മേഖലയ്ക്കും നല്‍കുന്നത്.

spot_img

Check out our other content

Check out other tags:

Most Popular Articles