Sunday, May 16, 2021
Home Covid 19 വാക്‌സിൻ വിതരണം സംസ്ഥാനത്ത് സൗജന്യമായി തുടരുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

വാക്‌സിൻ വിതരണം സംസ്ഥാനത്ത് സൗജന്യമായി തുടരുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് എല്ലാവർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി തന്നെ വിതരണം ചെയ്യുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെന്നും ഇടയ്ക്ക് മാറ്റി പറയുന്ന സ്വഭാവം ഞങ്ങൾക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ: ”സൗജന്യ വാക്‌സിൻ എന്നത് സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ച കാര്യം തന്നെയാണ്. ഇടയ്ക്ക് മാറ്റി പറയുന്ന സ്വഭാവം ഞങ്ങൾക്കില്ല. നേരത്തെ പറഞ്ഞതാണ് വാക്‌സിൻ ഇവിടെ സൗജന്യമായിരിക്കുമെന്ന്. സൗജന്യമെന്ന് പറയുന്നത് വയസ് അടിസ്ഥാനത്തിൽ അല്ല. ഇത് രോഗം വരാതിരിക്കാനുള്ള പ്രതിരോധമാണ്. എല്ലാവർക്കും സൗജന്യം തന്നെയായിരിക്കും.”

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments