Saturday, April 20, 2024

‘തൃശൂർ പൂരം വേണ്ട കൊവിഡിന്റെ രണ്ടാം വരവിലെങ്കിലും അൽപം മാനുഷിക പരിഗണന നല്ലത്’ നിലപാട്​ വ്യക്​തമാക്കി നടി പാർവ്വതി തിരുവോത്ത്

Covid 19'തൃശൂർ പൂരം വേണ്ട കൊവിഡിന്റെ രണ്ടാം വരവിലെങ്കിലും അൽപം മാനുഷിക പരിഗണന നല്ലത്' നിലപാട്​ വ്യക്​തമാക്കി നടി പാർവ്വതി തിരുവോത്ത്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ പൂരം വേണ്ടെന്ന അഭിപ്രായവുമായി നടി പാർവ്വതി തിരുവോത്ത്. കൊവിഡിന്റെ രണ്ടാം വരവിലെങ്കിലും അൽപം മാനുഷിക പരിഗണന നല്ലതാണെന്നാണ് താരം പറയുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാർവ്വതി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മാധ്യമ പ്രവർത്തക ഷാഹിന നഫീസയുടെ വാക്കുകൾ പങ്കുവെച്ചുകൊണ്ടായിരുന്നു പാർവ്വതി ഇക്കാര്യം വ്യക്തമാക്കിയത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:-

‘ഇതു പറയാൻ അനുയോജ്യമായ ഭാഷ ഉപയോഗിക്കാനാകാത്തതിൽ എനിക്ക്​ പ്രയാസമുണ്ട്​. ഞാൻ പറയുന്നത്​ നിങ്ങൾക്ക്​ മനസിലാകുന്നുണ്ടെങ്കിൽ… തൃശൂർ പൂരം വേണ്ട. നിങ്ങൾക്കുള്ളിലെ അൽപം മനുഷ്യത്വം കണ്ടെത്തൂ’ -പാർവതിയുടെ പോസ്റ്റ്​ ഇങ്ങിനെയാണ്​. കുടെ ഷാഹിന നഫീസയുടെ പോസ്റ്റും അവർ പങ്കുവെച്ചിട്ടുണ്ട്​.

‘ആരുടെ ഉത്സവമാണ്​ തൃശൂർ പൂരം?
ആണുങ്ങളുടെ. നാനാജാതി മതസ്​ഥരായ ആണുങ്ങളുടെ മാത്രം. കോവിഡ്​ വാഹകരായി വീട്ടിൽ വന്ന്​ കയറി സ്​ത്രീകൾക്കും കുട്ടികൾക്കും വൃദ്ധർക്കും രോഗമുണ്ടാക്കുകയാണ്​ ഈ ആണാഘോഷം കൊണ്ട്​ സംഭവിക്കാൻ പോകുന്നത്​’ -ഷാഹിന നഫീസയുടെ പോസ്റ്റ്​ ഇങ്ങിനെയാണ്​.

spot_img

Check out our other content

Check out other tags:

Most Popular Articles