Thursday, April 25, 2024

കേന്ദ്ര സർക്കാർ കൊവിഡ് വാക്‌സിൻ കയറ്റുമതി ചെയ്യുന്നു ഇത് വാക്സിന് ക്ഷാമമുണ്ടാക്കുന്ന നടപടി:സോണിയാ ഗാന്ധി

Covid 19കേന്ദ്ര സർക്കാർ കൊവിഡ് വാക്‌സിൻ കയറ്റുമതി ചെയ്യുന്നു ഇത് വാക്സിന് ക്ഷാമമുണ്ടാക്കുന്ന നടപടി:സോണിയാ ഗാന്ധി

കേന്ദ്ര സർക്കാർ കൊവിഡ് വാക്‌സിൻ ക്ഷാമമുണ്ടാക്കുന്ന നടപടിയെടുക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വാക്‌സിനുകൾ കയറ്റുമതി ചെയ്യുകയാണ് സർക്കാരെന്നും സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി.തെരഞ്ഞെടുപ്പ് റാലികളും പൊതുയോഗങ്ങളും വിലക്കണമെന്ന് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും മന്ത്രിമാരുമായും കൊവിഡ് സാഹചര്യം വിലയിരുത്തി. വിഡിയോ കോൺഫറൻസിംഗ് മുഖേനയാണ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്.

പഞ്ചാബിൽ അഞ്ച് ദിവസത്തേക്ക് മാത്രമേ വാക്‌സിൻ ഡോസുകൾ ബാക്കിയുള്ളുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ഡൽഹിയിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ആവശ്യത്തിന് വാക്‌സിൻ ഡോസുകൾ നൽകി വാക്‌സിനേഷൻ നൽകുന്നതിലെ പ്രായപരിധി നീക്കിയാൽ മൂന്ന് മാസത്തിനകം എല്ലാവർക്കും വാക്‌സിൻ നൽകാൻ സാധിക്കും എന്നും അദ്ദേഹം വ്യക്തമാക്കി

spot_img

Check out our other content

Check out other tags:

Most Popular Articles