Thursday, April 25, 2024

രണ്ടാനച്ഛന്മാരും രണ്ടാനമ്മമാരും കുട്ടികളുടെ അന്തകരോ?

CRIMEരണ്ടാനച്ഛന്മാരും രണ്ടാനമ്മമാരും കുട്ടികളുടെ അന്തകരോ?

രണ്ടാനച്ഛന്മാരും രണ്ടാനമ്മമാരും കുട്ടികളുടെ അന്തകരോ?
ശിഥിലമായ കുടുംബ ബന്ധങ്ങളും മദ്യവും മയക്കുമരുന്നും മലയാളി കുടുംബങ്ങളിലെ പിഞ്ചു പൈതങ്ങളെ പോലും അതിക്രൂരമായി വേട്ടയാടുന്നു ?
നിരവധി അനവധി ചോദ്യങ്ങളാണ് ….. സജ്നയെന്ന പിഞ്ചു പൈതലിന്റെ ദാരുണാന്ത്യം ഉയർത്തുന്നത് …..
ഇത് കാണുന്ന കേൾക്കുന്ന എല്ലാവരും ചിന്തിക്കണം …. സ്വയം വിലയിരുത്തണം അഭിപ്രായം പറയണം …. ഇനിയും ഇവിടെ ഒരു സജ്ന കൂടി കൊല്ലപ്പെടരുത് ….

ഇന്നലെയാണ് പത്തനംതിട്ടയിൽ രണ്ടാനച്ഛന്റെ മർദനമേറ്റ് അഞ്ചു വയസുകാരി ക്രൂരമായി കൊല്ലപ്പെട്ടത് ….. തമിഴ്‌നാട് രാജപാളയം സ്വദേശികളായ ദമ്പതികളുടെ മകൾ സഞ്ജനയുടെ ദേഹമാസകലം മുറിവേറ്റ പാടുകളും ക്ഷതങ്ങളുമുണ്ടായിരുന്നു …. രണ്ടാനച്ഛൻ അലക്‌സിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു…… പോലീസിനെ കബളിപ്പിച്ച് ചാടിപ്പോയ പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്തിട്ടുണ്ട്…

മനുഷ്യത്വമുള്ള സ്വല്പമെങ്കിലും കരുണയുള്ള ആർക്കും ചിന്തിക്കാനാവാത്ത ക്രൂരതയാണ് പത്തനംതിട്ട കുമ്പഴയിലെ രണ്ടാനച്ഛൻ അഞ്ചു വയസുകാരിയോട് ചെയ്തത്….
പാവം കുഞ്ഞു സജ്ന എത്രമാത്രം വേദനിച്ചു കാണും ?
എത്ര മാത്രം അമ്മേ അമ്മേന്ന് നിലവിളിച്ചിട്ടുണ്ടാവും?
കഷ്ടവും ക്രൂരവും തന്നെ ….
നമ്മുടെ പൊതു സമൂഹം എന്ത് ചെയ്യുകയായിരുന്നു ….?
ഇവരുടെ അയൽവക്കത്തുള്ളവർ രണ്ടാനച്ഛൻ കുഞ്ഞ് സജ്നയോട് ചെയ്യുന്ന ക്രൂരതകൾ അറിഞ്ഞില്ലായിരുന്നോ?
അതോ അറിഞ്ഞിട്ടും അവരുടെ കാര്യത്തിൽ നമ്മളിടപെട്ട് എന്തിന് പുലിവാല് പിടിക്കണമെന്ന് ചിന്തിച്ച് ഒഴിവായി പോയിട്ടുണ്ടാവും ചിലർ ?
ആരും പുലിവാല് പിടിച്ച് ബുദ്ധിമുട്ടെണ്ടായിരുന്നു …. ആ പോലീസ് സ്റ്റേഷനിൽ ഒന്ന് വിളിച്ചു പറയുകയോ? ചൈൽഡ് ലൈൻ നമ്പർ 1098 ൽ വിളിച്ചറിയിക്കുകയോ …. ചെയ്തിരുന്നെങ്കിൽ ആ കുഞ്ഞ് സജ്നയ്ക്കിത്രയ്ക്ക് ക്രൂര പീഢനമേറ്റ് ഈ ലോകത്തോട് വിട പറയേണ്ടി വരില്ലായിരുന്നു …??
കുഞ്ഞിന് ഭക്ഷണം നല്കാൻ അമ്മ കനക വീടുകൾ തോറും അടുക്കളപ്പണിക്ക് പോകുകയായിരുന്നു….
കുഞ്ഞിന്റെ അമ്മ ഏതോ ദുർബല നിമിഷത്തിൽ കൂടെ കൂട്ടിയ ആ ദുഷ്ടനിൽ നിന്നും ഇത്രയും ക്രൂരത ആ അമ്മ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല …?
എങ്കിലും കുഞ്ഞിന്റെ അമ്മ കനകയ്ക്ക് കുറച്ച് കൂടി ധൈര്യമെടുത്ത് തന്റെ കുഞ്ഞിനെ ഉപദ്രവിക്കുന്ന ഈ ക്രൂരനെതിരെ പോലീസ് സഹായവും ചൈൽഡ് ലൈൻ സഹായവും തേടാമായിരുന്നു…. വഴിയിൽ കിട്ടിയ അവനെ വഴിയിൽ തന്നെ ഉപേക്ഷിക്കാമായിരുന്നു?
അങ്ങനെ അമ്മ കനകയെ കുറ്റം പറയുമ്പോൾ …. അഞ്ച് വയസുള്ള പെൺകുട്ടിയുമായി ഒരു യുവതിക്ക് ഒറ്റയ്ക്ക് ജീവിക്കാനുള്ള സാമൂഹ്യ സാഹചര്യം നമ്മുടെ നാട്ടിൽ …. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇപ്പോഴുമില്ലാ ….?

ഇത്തരം കുടുംബപ്രശ്നങ്ങളിലും മറ്റും അലയുന്നവർക്ക് വഴികാട്ടിയായി എന്ത് സംവിധാനമാണ് നമ്മുടെ നാട്ടിലുള്ളത് :-
ഇന്നാട്ടിലെ പൊതുപ്രവർത്തകരും സാമൂഹ്യക്ഷേമ വകുപ്പും ആർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് —-
ഒറ്റയ്ക്ക് ജീവിക്കാൻ സ്ത്രീകളെ പ്രാബ്ദരാക്കുകയാണ് നാം ചെയ്യേണ്ടത്?
18 വയസ് കഴിയുമ്പോഴെ ഏതവന്റെയെങ്കിലും തലയിൽ കെട്ടിവച്ച് ഉത്തരവാദിത്വമൊഴിയുന്ന മാതാപിതാക്കൾ ചിന്തിക്കണം ….
പെൺകുട്ടികൾക്ക് വേണ്ടത് വിദ്യാഭ്യാസവും തൊഴിലുമാണ് അതിന് ശേഷം മാത്രം മതി വിവാഹം….
സ്വന്തമായി തൊഴിലും വരുമാനവുമില്ലാത്ത മിക്ക പെൺകുട്ടികൾക്കും ഭർത്താവിന്റെ വീട്ടിലെ ശമ്പളമില്ലാത്ത വേലക്കാരിയാകാനാണ് വിധി …..

spot_img

Check out our other content

Check out other tags:

Most Popular Articles