Tuesday, April 23, 2024

കേരളത്തില്‍നിന്നു അബൂദബിയിലേക്കുള്ള യാത്രക്കാരുടെ വിമാന യാത്ര മുടങ്ങി .

FEATUREDകേരളത്തില്‍നിന്നു അബൂദബിയിലേക്കുള്ള യാത്രക്കാരുടെ വിമാന യാത്ര മുടങ്ങി .

ഐ.സി.എയുടെ അനുമതിയില്‍ ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചിട്ടും ഇന്ത്യയില്‍നിന്ന് അബൂദബിയിലേക്കുള്ള യാത്രക്കാരുടെ വിമാനയാത്ര മുടങ്ങുന്നു. നാലു ദിവസത്തിനിടെ നൂറോളം പേരെയാണ് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍നിന്ന് മടക്കി അയച്ചത്. നേരത്തേ ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ച പലരും വിമാനത്താവളത്തിലെത്തി പരിശോധിക്കുമേ്ബാള്‍ റെഡ് സിഗ്‌നലാണ് കാണിക്കുന്നത്. എന്താണ് കാരണമെന്ന് വ്യക്തമല്ല.

അബൂദബി വിസക്കാര്‍ക്ക് മറ്റു രാജ്യങ്ങളില്‍നിന്ന് യു.എ.ഇയില്‍ എത്തണമെങ്കില്‍ ഐ.സി.എയുടെ അനുമതി നിര്‍ബന്ധമാണ്. ഐ.സി.എ വെബ്‌സൈറ്റ് വഴി അപേക്ഷിക്കുമേ്ബാള്‍ ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചാല്‍ മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ. എന്നാല്‍, കഴിഞ്ഞ ദിവസം മുതല്‍ വിമാനത്താവളത്തിലെത്തി പരിശോധിക്കുമേ്ബാഴാണ് റെഡ് സിഗ്‌നലാണെന്ന വിവരം അറിയുന്നത്. ഗ്രീന്‍ സിഗ്‌നല്‍ കാണുന്നതോടെ ടിക്കറ്റെടുത്തവരാണ് കുടുങ്ങിയത്. ഇവര്‍ക്ക് ടിക്കറ്റ് തുക തിരികെ ലഭിക്കില്ല. എന്നാല്‍, ഐ.സി.എ അനുമതി ലഭിച്ചാല്‍ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റിനല്‍കിയേക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യാനെത്തിയവര്‍ക്കാണ് പ്രശ്‌നമുണ്ടായത്.

അതേസമയം, ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനത്തില്‍ യാത്ര ചെയ്ത അബൂദബി വിസക്കാര്‍ക്ക് പ്രശ്‌നമുണ്ടായില്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ തന്നെ ചിലര്‍ക്ക് യാത്രചെയ്യാന്‍ കഴിഞ്ഞു. ഏപ്രില്‍ ഒന്നു മുതലാണ് അനുമതിയുടെ പ്രശ്‌നം ഉടലെടുത്തത്. മുമ്ബും ഇന്ത്യയില്‍നിന്നുള്ള അബൂദബി വിസക്കാര്‍ക്ക് യാത്രാനുമതി ലഭിക്കാന്‍ വൈകിയിരുന്നു. എന്നാല്‍, കുറച്ച് മാസങ്ങളായി അനുമതി ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. നിലവില്‍ യു.എ.ഇയിലേക്ക് വരുന്നതില്‍ അബൂദബി വിസക്കാര്‍ക്കു മാത്രമാണ് ഐ.സി.എ അനുമതി നിര്‍ബന്ധം.

spot_img

Check out our other content

Check out other tags:

Most Popular Articles