Saturday, April 20, 2024

വിമാനയാത്രക്കിടെ എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമം.

TOP NEWSINDIAവിമാനയാത്രക്കിടെ എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമം.

വിമാനയാത്രക്കിടെ എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമം. സംഭവത്തില്‍ യാത്രക്കാരന്‍ അറസ്റ്റില്‍. ഡെല്‍ഹി വാരാണസി വിമാനത്തില്‍ ശനിയാഴ്ചയാണ് സംഭവം.

‘ഡെല്‍ഹി വാരാണസി വിമാനത്തില്‍വെച്ച് ഒരു യാത്രക്കാരന്‍ എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് വിമാനം സുരക്ഷിതമായി നിലത്തിറക്കുന്നതുവരെ ജീവനക്കാര്‍ ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. പൈലറ്റ് വിവരം എയര്‍ ട്രാഫിക് കംട്രോളറെ അറിയിക്കുകയും വിമാനം നിലത്തിറക്കാന്‍ പ്രഥമ പരിഗണന ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു’ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ പറഞ്ഞു.

മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നയാളാണ് വിമാനയാത്രക്കിടെ പ്രശ്‌നമുണ്ടാക്കിയതെന്ന് ഫൂല്‍പുര്‍ എസ് എച്ച് ഒ പറഞ്ഞു. യാത്രക്കാരനെ വിമാന ജീവനക്കാര്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന് കൈമാറുകയായിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles