Friday, March 29, 2024

മഞ്ജു വാര്യരുടെ പുതിയ ലുക്ക് കണ്ടമ്പരന്ന് ആരാധകർ…. ഏജ് ഇൻ റിവേഴ്‌സ് ഗിയർ എന്ന കമന്റുകൾക്കൊപ്പം ആത്മവിശ്വാസം പകരുന്ന ചിത്രമെന്നും സ്ത്രീകളുടെ പ്രതികരണം

ENTERTAINMENTമഞ്ജു വാര്യരുടെ പുതിയ ലുക്ക് കണ്ടമ്പരന്ന് ആരാധകർ…. ഏജ് ഇൻ റിവേഴ്‌സ് ഗിയർ എന്ന കമന്റുകൾക്കൊപ്പം ആത്മവിശ്വാസം പകരുന്ന ചിത്രമെന്നും സ്ത്രീകളുടെ പ്രതികരണം

ചതുർമുഖം എന്ന പുതിയ സിനിമയുടെ പ്രമോഷനെത്തിയ മഞ്ജു വാര്യരുടെ ലുക്ക് കണ്ടമ്പരന്ന് ആരാധകർ.. ഏജ് ഇൻ റിവേഴ്‌സ് ഗിയർ എന്ന കമന്റുകൾക്കൊപ്പം ആത്മവിശ്വാസം പകരുന്ന ചിത്രമെന്ന നിലക്കാണ് വ്യാപകമായ പ്രതികരണം. ഈ ഫോട്ടോ സ്ത്രീകൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്ന് നിരവധി പോസ്റ്റുകൾ. സ്റ്റൈലിഷ് ഹെയർസ്‌റ്റൈലും വൈറ്റ് ടോപ്പും മുട്ടോളം നീളമുള്ള ബ്ലാക്ക് സ്കർട്ടും അണിഞ്ഞ് നിൽക്കുന്ന സുന്ദരിയായ മഞ്ജു 21കാരിയായ മകളുടെ അമ്മ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് നെറ്റിസൺസ്. മാധവനൊപ്പം ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുകയാണ് താരം ഇപ്പോൾ.എഴുത്തുകാരിയും ഗവേഷകയുമായ ചന്തു ലിൻസിയുടെ കുറിപ്പ് ഇങ്ങനെ” ‘സ്വാതന്ത്ര്യത്തിന്റെ, ആത്മാഭിമാനത്തിന്റെ, സ്വയം ബഹുമാനത്തിന്റെ, ആത്മധൈര്യത്തിന്റെ ചിരി ആയതുകൊണ്ട് മാത്രമാണ് ഈ ചിരി ആഘോഷിക്കപ്പെടുന്നത് എന്ന ഉറച്ച ബോധ്യം ഉണ്ട്. പെണ്ണായിരിക്കുക, നിലപാടുള്ള പെണ്ണായിരിക്കുക എന്നത് അത്രമേൽ ശ്രമകരമായ കാര്യമാണ്.

ആൺ തണലില്ലാതെ പെണ്ണിന് വിജയകരമായി ജീവിക്കാം എന്ന ഉറപ്പുള്ള സന്ദേശം ആ ‘അഴിഞ്ഞ’ ശരീരഭാഷയ്ക്കുണ്ട്. അതുകൊണ്ട് തന്നെ ഈ ഫോട്ടോ സ്ത്രീകൾക്ക് കൊടുക്കുന്ന ധൈര്യം ചെറുതല്ല.. ചെറുതേയല്ല’

Check out our other content

Check out other tags:

Most Popular Articles