Friday, March 29, 2024

‘കഥാപാത്രം വസ്തുനിഷ്ഠമാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. സിനിമയിൽ മുഖ്യമന്ത്രിക്ക് ഒരു ലക്ഷ്യമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം സിനിമയിലെ കേന്ദ്രകഥാപാത്രമാകുന്നത് ‘ :മമ്മൂട്ടി നായകനായ ‘വൺ’ സിനിമ മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയല്ലെന്ന് അണിയറ പ്രവർത്തകർ

ENTERTAINMENT‘കഥാപാത്രം വസ്തുനിഷ്ഠമാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. സിനിമയിൽ മുഖ്യമന്ത്രിക്ക് ഒരു ലക്ഷ്യമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം സിനിമയിലെ കേന്ദ്രകഥാപാത്രമാകുന്നത് ‘ :മമ്മൂട്ടി നായകനായ ‘വൺ’ സിനിമ മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയല്ലെന്ന് അണിയറ പ്രവർത്തകർ

മമ്മൂട്ടി നായകനായ ‘വൺ’ സിനിമ മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയല്ലെന്ന് അണിയറ പ്രവർത്തകർ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് റിലീസ് ചെയ്യപ്പെടുന്ന സിനിമയ്‌ക്കെതിരെ ചില കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് അണിയറ പ്രവർത്തകരുടെ വിശദീകരണം.

‘കഥാപാത്രം വസ്തുനിഷ്ഠമാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. സിനിമയിൽ മുഖ്യമന്ത്രിക്ക് ഒരു ലക്ഷ്യമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം സിനിമയിലെ കേന്ദ്രകഥാപാത്രമാകുന്നത് ‘- സഞ്ജയ് വിശദീകരിച്ചു.സന്തോഷ് വിശ്വനാഥനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വാനാഥന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രംകൂടിയാണ് വൺ. ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. ചിത്രം നാളെ പ്രദർശനത്തിനെത്തും.

മുരളി ഗോപി, ജോജു ജോർജ്, ജഗദീഷ്, സംവിധായകൻ രഞ്ജിത്, സലീം കുമാർ, നിമിഷ സജയൻ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, അലൻസിയർ, സുധീർ കരമന, രശ്മി ബോബൻ, അർച്ചന മനോജ് തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളായെത്തുന്നു.

Check out our other content

Check out other tags:

Most Popular Articles