Wednesday, April 24, 2024

പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു.

FEATUREDപെട്രോള്‍, ഡീസല്‍ വില കുറഞ്ഞു.

ആഗോള വിപണിയില്‍ ക്രൂഡോയിലിന് വില ഉയര്‍ന്നിട്ടും ഇന്ത്യയില്‍ ഇന്ധനവില കുറച്ച് എണ്ണകമ്ബനികള്‍ പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസല്‍ 17 പൈസയുമാണ് കുറച്ചത്.

ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില ഉയര്‍ന്നിട്ടും ഇന്ധനവില കുറക്കാന്‍ കമ്ബനികളെ പ്രേരിപ്പിക്കുന്നത് തെരഞ്ഞെടുപ്പാണെന്നാണ് സൂചന. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം കഴിഞ്ഞ 24 ദിവസമായി രാജ്യത്ത് എണ്ണവില മാറ്റമില്ലാതെ തുടരുകയാണ്.

തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന എന്‍ ഡി എ മുന്നണിയെ ജനരോഷത്തില്‍ നിന്ന് രക്ഷിക്കുന്നതിനായിരുന്നു എണ്ണകമ്ബനികള്‍ വില കൂട്ടാതിരുന്നത്. മുമ്ബ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചവേളയില്‍ എണ്ണകമ്ബനികള്‍ വില വര്‍ധനവ് ഒഴിവാക്കിയിരുന്നു.

ഇത്രയും കാലം നല്‍കാത്ത അന്താരാഷ്ട്ര വിപണിയിലെ എണ്ണവില കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കുമെന്ന് കഴിഞ്ഞ ദിവസം കമ്ബനികള്‍ അറിയിച്ചിരുന്നു.

നേരത്തെ ഇന്ധനവില വര്‍ധനവില്‍ ഒന്നും ചെയ്യാനില്ലെന്ന നിലപാടിലായിരുന്നു ധനമന്ത്രി നിര്‍മല സീതാരാമനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചത്.

spot_img

Check out our other content

Check out other tags:

Most Popular Articles