ഏതൊക്കെ കളിക്കാരെ തെരഞ്ഞെടുക്കണമെന്ന പഞ്ചാബ് കിംഗ്‌സ് ഉടമ പ്രീതി സിൻഡയുടെ പോസ്റ്റിൽ സ്വന്തം പേരെഴുതി ശ്രീശാന്ത്.

0
631

ഐപിഎൽ താരലേലത്തിന് മുന്നോടിയായി ഇൻസ്റ്റാഗ്രാമിലാണ് പ്രീതി ചോദ്യമുന്നയിച്ചത്. മുൻപ് ശ്രീശാന്ത് പന്തെറിഞ്ഞിട്ടുള്ള ടീമാണ് പഞ്ചാബ് കിംഗ്‌സ്.ടീമിന് ആശംസകൾ നേരുന്നതിനൊപ്പമായിരുന്നു ശ്രീ സ്വന്തം പേരും എഴുതിയത്.മുക്കാൽ കോടി രൂപയ്ക്കാണ് ഏറെ നാളുകൾക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരികെയെത്തിയ ശ്രീശാന്ത് ഐപിഎല്ലിൽ രജിസ്റ്റർ ചെയ്തത്. എന്നാൽ ആദ്യഘട്ടത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്ത താരങ്ങളുടെ പട്ടികയിൽ ഇടം നേടാൻ പോലും ശ്രീശാന്തിന് കഴിഞ്ഞില്ല. സയിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വേണ്ടി ശ്രീ കളിച്ചിരുന്നെങ്കിലും വലിയ മികവ് പുലർത്താൻ കഴിഞ്ഞില്ല. പിന്നാലെയാണ് ഐപിഎൽ താരലേലം നടക്കുന്നത്.ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടില്ലെങ്കിലും അവസാന നിമിഷം തിരികെയെത്താനുള്ള സാധ്യതകൾ അവസാനിച്ചിട്ടില്ലെന്നും താരം പ്രതികരിച്ചിരുന്നു. അഞ്ച് മലയാളി താരങ്ങൾക്കാണ് ഇത്തവണ അവസരം ലഭിച്ചത്. ആദ്യമായിട്ടാണ് അഞ്ച് കേരളാ താരങ്ങളെ മുൻനിര ടീമുകൾ സ്വന്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here